

മികച്ച അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും കയ്യടി നേടേുന്ന നടനാണ് നസറുദ്ദീൻ ഷാ. വലിയ ചർച്ചയായ കർഷക പ്രക്ഷോഭത്തിലും താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കർഷകർക്കൊപ്പമാണ് താരം നിലകൊണ്ടത്. വിഷയത്തിൽ നിശബ്ദത പാലിക്കുന്ന തന്റെ സഹപ്രവർത്തകർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് താരം.
കർഷകർക്ക് നേരെ കണ്ണടയ്ക്കാതെ അവർ പറയാനുള്ളത് കേൾക്കണം എന്നാണ് താരം പറയുന്നത്.ഏഴു തലമുറക്കുള്ളത് സമ്പാദിച്ച ബോളിവുഡിലെ പ്രമുഖർക്ക് ഈ വിഷയത്തിൽ പ്രതികരിക്കുന്നതുകൊണ്ട് എന്താണ് നഷ്ടപ്പെടാനുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്. സിനിമ മേഖലയിലെ പ്രശസ്തരായവരെല്ലാം പൂര്‍ണ നിശബ്ദതയിലാണ്. സംസാരിച്ചാല്‍ എന്തോ നഷ്ടപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ ? ഇനി എത്ര നഷ്ടപ്പെടാനാണ്.'- നസറുദ്ദീൻ ഷാ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates