

നടി അമല പോൾ വിവാഹിതയാകുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് സുഹൃത്ത് ജഗദ് ദേശായി അമലയെ പ്രപ്പോസ് ചെയ്തത്. എന്റെ ഹിപ്പി ക്വീൻ യെസ് പറഞ്ഞു എന്ന കുറിപ്പിൽ ജഗദ് തന്നെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചത്. ഇപ്പോൾ ജഗദ് ദേശായിയെക്കുറിച്ചുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ സജീവമാവുന്നത്.
അമല പോളിന്റെ ആരാധകർ ഇതുവരെ കേൾക്കാത്ത പേരാണ് ജഗദ് ദേശായിയുടേത്. സിനിമയുമായി ജഗദിന് ബന്ധമില്ല. ആള് മലയാളിയുമല്ല. പിന്നെ എങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് ആരാധകരുടെ ചോദ്യം.
ഗുജറാത്തിലെ സൂറത്താണ് ജഗദിന്റെ ജന്മദേശം. ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിൽ തന്നെയായിരുന്നു. തുടർന്ന് ജോലിയുടെ ഭാഗമായി ഗോവയിലേക്ക് താമസം മാറുകയായിരുന്നു. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ ജഗദ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് അമല പോൾ. അങ്ങനെയൊരു യാത്രക്കിടെയാണ് ജഗദിനെ പരിചയപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷിനിലായിരുന്നു.എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. വിവാഹിതരായെന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭവ്നിന്ദറിനെതിരെ നടി രംഗത്തെത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates