

രണ്‍വീര്‍ സിങ് നായകനായ ധുരന്ദര്‍ ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. രണ്‍വീറിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ധുരന്ദറിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് അക്ഷയ് ഖന്നയാണ്. നേരത്തെ ആനിമലിലെ ബോബി ഡിയോളിന്റെ പ്രകടനത്തിന് ലഭിച്ചത് പോലൊരു സ്വീകരണമാണ് ധുരന്ദറിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് ലഭിക്കുന്നത്. സിനിമയില്‍ നിന്നുള്ള അക്ഷയ് ഖന്നയുടെ രംഗങ്ങളുടെ തിയേറ്റര്‍ റസ്‌പോണ്‍സ് വിഡിയോകള്‍ വൈറലായി മാറുകയാണ്.
അക്ഷയ് ഖന്നയുടെ എന്‍ട്രിയ്ക്ക് ലഭിക്കുന്ന സ്വീകരണത്തെ തുടര്‍ന്ന് ആ രംഗത്തിന്റെ വിഡിയോ രണ്‍വീര്‍ സിങ് കഴിഞ്ഞ ദിവസം പുറത്ത് വിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ അണ്ടര്‍റേറ്റഡ് നടന്മാരില്‍ ഒരാളാണ് അക്ഷയ് ഖന്നയെന്നത് ധുരന്ദര്‍ ഒരിക്കല്‍ കൂടി അടിവരയിടുകയാണെന്നാണ് ചിത്രം കണ്ടവരെല്ലാം പറയുന്നത്.
അക്ഷയ് ഖന്ന ധുരന്ദറില്‍ അവതരിപ്പിക്കുന്നത് പാക്കിസ്ഥാന്‍ അധോലോക നേതാവ് റഹ്മാന്‍ ബലോച്ച് എന്ന റഹ്മാന്‍ ഡകെയ്ത്തിനെയാണ്. സിനിമയില്‍ കാണിക്കുന്നതിനേക്കാളും വയലന്റായൊരു ചരിത്രമാണ് റഹ്മാന്‍ ഡകെയ്ത്തിനുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ ഗ്യാങ് വാറിന്റെ ആര്‍കിടെക്ട് ആണ് റഹ്മാന്‍ ഡകെയ്ത്. ആരാണ് റഹ്മാന്‍ ഡകെയ്ത് എന്ന് നോക്കാം.
യഥാര്‍ത്ഥ സംഭവങ്ങളും ഫിക്ഷനും ചേര്‍ത്താണ് ആദിത്യ ധര്‍ കഥ പറയുന്നത്. സിനിമയുടെ കഥ നടക്കുന്നത് രണ്ടായിരത്തിന്റെ തുടക്കകാലത്താണ്. കറാച്ചിയിലെ ല്യാരി പ്രദേശത്തെ ഗ്യാങ് വാറുകളാണ് കഥാപശ്ചാത്തലം. അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാന്‍ ഡകെയ്ത് ല്യാരി മേഖല അടക്കിവാഴുന്ന ഗ്യാങ് ലീഡര്‍ ആയിരുന്നു. ബന്ധുവായ ഉസൈര്‍ ബലോച്ച് ആണ് റഹ്മാന്റെ വലംകൈ. സിനിമയില്‍ ഉസൈറിനെ അവതരിപ്പിക്കുന്നത് ഡാനിഷ് പണ്ടോര്‍ ആണ്. ഈ ഗ്യാങില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ ഇന്റിലിജന്‍സിന് വിവരങ്ങള്‍ കൈമാറുന്ന സ്‌പൈ ആണ് രണ്‍വീറിന്റെ ഹംസ.
യഥാര്‍ത്ഥ റഹ്മാന്‍ ഡകെയ്ത്തിന്റെ ജനനം 1975 ലാണ്. തന്റെ കുട്ടിക്കാലം മുതല്‍ക്കു തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് റഹ്മാന്‍ കടന്നു വരുന്നുണ്ട്. പതിമൂന്നാം വയസില്‍ കുത്ത് കേസില്‍ പ്രതിയായി. തന്റെ പത്തൊമ്പതാം വയസില്‍ സ്വന്തം അമ്മയെ കഴുത്തു ഞെരിച്ചു കൊന്ന് സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയ അതിക്രൂരനാണ് റഹ്മാന്‍ എന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നീട് റഹ്മാന്‍ ഹാജി ലാലൂവിന്റെ ഗ്യാങിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ അറസ്‌റ്റോടെ ഗ്യാങിന്റെ തലപ്പത്തുമെത്തി.
ഉസൈറും ബാബ ലാഡ്‌ലയുമായിരുന്നു റഹ്മാന്റെ വിശ്വസ്തര്‍. തന്റെ ശത്രുക്കളുടെ തലയറുത്ത്, ലാഡ്‌ലയേയും ബലോച്ചിനേയും കൊണഅട് ഫുട്‌ബോള്‍ കളിപ്പിച്ചതടക്കമുള്ള രക്തരൂക്ഷിതമായ നിരവധി കഥകളുണ്ട് റഹ്മാന്‍ ഡകെയ്ത്തിന്റെ പേരില്‍. 2009 ല്‍ കറാച്ചി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് റഹ്മാന്‍ കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ റഹ്മാന്റെ പ്രായം 34 ആയിരുന്നു. റഹ്മാന്റെ മരണ ശേഷം ഗ്യാങിന്റെ ഉസൈര്‍ ഗ്യാങിന്റെ തലവനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates