വിജയ്‌യുടെ കടുത്ത ആരാധിക, 400 കോടിയുടെ ആസ്തി; ആരാണ് സം​ഗീത സ്വർണലിങ്കം ?

ഇപ്പോൾ 400 കോടി രൂപയുടെ ആസ്തി ഇവർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Vijay and Sangeeta
Vijay and Sangeeta എക്സ്
Updated on
2 min read

വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ്‌യും ഭാര്യ സം​ഗീതയും. 27 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഭർത്താവ് വിജയ്‌യ്ക്ക് 2021 ഏപ്രിൽ മുതൽ ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്നാണ് ഹർജിയിൽ സംഗീത ആരോപിക്കുന്നത്.

വിജയ്‌ക്കൊപ്പം എപ്പോഴും കണ്ടിരുന്ന സം​ഗീത ഒരു ഘട്ടമെത്തിയപ്പോൾ പൊതുഇടങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. 'വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവൾ' എന്ന് വിശേഷിപ്പിക്കപ്പെടാൻ മാത്രം യോഗ്യയായ ജീവിത പഞ്ചാത്തലമായിരുന്നു വിജയ്‌യെ പരിചയപ്പെടും മുൻപ് തന്നെ സംഗീതയുടേത്. ഇപ്പോൾ 400 കോടി രൂപയുടെ ആസ്തി ഇവർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Vijay and Sangeeta
Vijay and Sangeeta എക്സ്

ആരാധനയിൽ തുടങ്ങിയ പ്രണയം

ആരാധനയില്‍ നിന്നാണ് വിജയ്- സംഗീത ബന്ധം ആരംഭിക്കുന്നത്. ലണ്ടനിലെ വ്യവസായിയായ ശ്രീലങ്കൻ തമിഴ് വംശജൻ സ്വർണ്ണലിങ്കത്തിന്റെ മകളാണ് സംഗീത. ഒരു കാലത്ത് വിജയ്‌യുടെ കടുത്ത ആരാധികയായിരുന്നു സംഗീത. ‘പൂവേ ഉനക്കാകെ’ എന്ന സിനിമ കണ്ടതോടെ വിജയ്‍യോടുള്ള ഇഷ്ടം കൂടി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന സംഗീത ആരാധ്യപുരുഷനെ കാണാന്‍ വേണ്ടി മാത്രം ഇന്ത്യയിലെത്തി.

ചെന്നൈ ഫിലിം സിറ്റിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംഗീതയുടെ സംസാരവും പെരുമാറ്റവും വിജയ്ക്കും ഇഷ്ടമായി. സംഗീതയുടെ ചെന്നൈയിലെ വീട് വിജയ്‌യുടെ വീടിനടുത്തായിരുന്നു. വിജയ്‌യുടെ മാതാപിതാക്കള്‍ക്കും സംഗീതയെ ഇഷ്ടമായതോടെ ആ ബന്ധം വിവാഹത്തിലേക്ക് നീങ്ങി. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖര്‍ സംഗീതയുടെ പിതാവ് സ്വര്‍ണലിങ്കവുമായി സംസാരിച്ചു. അങ്ങനെ വിജയ്- സം​ഗീത ബന്ധം ഒരു അറേഞ്ച്ഡ് ലൗ മാര്യേജായി.

Vijay and Sangeeta
Vijay and Sangeeta എക്സ്
Vijay and Sangeeta
കാണാൻ വെറും രണ്ട് പേർ; 'കേരള സ്റ്റോറി 2' ഷോ കാൻസൽ ചെയ്തു

രണ്ട് ആചാരപ്രകാരം വിവാഹം

വിജയ് ക്രിസ്തുമതത്തിൽ പെട്ടയാളും സംഗീത ഹിന്ദുമതത്തില്‍ പെട്ട ആളുമായിരുന്നു. 1999 ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹം. ലണ്ടനില്‍ വച്ച് ക്രൈസ്തവ ആചാരപ്രകാരവും തമിഴ്‌നാട്ടില്‍ വച്ച് ഹൈന്ദവ ആചാരപ്രകാരവും വിവാഹം നടന്നു. മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നതിനൊപ്പം വിജയ്‌യുടെ സിനിമാ ജീവിതത്തിലും എല്ലാവിധ പിന്തുണയുമായി അവര്‍ ഒപ്പം നിന്നു.

Vijay and Sangeeta
Vijay and Sangeeta എക്സ്
Vijay and Sangeeta
സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങി, ദുരന്തവും വിവാദങ്ങളും; അവസാന പടം ഇപ്പോഴും പെട്ടിയിൽ! ഒടുവിൽ വിവാഹമോചനവും, വിജയ്ക്ക് ഇത് മോശം കാലമോ ?

ടിപ്പിക്കല്‍ ഹൗസ്‌വൈഫ് എന്നാണ് വിജയിയുടെ അമ്മ സംഗീതയെ വിശേഷിപ്പിച്ചിരുന്നത്. വീട്ടില്‍ ഒരുപാട് ജോലിക്കാരുണ്ടായിട്ടും വിജയിയുടെയും മക്കളുടെയും കാര്യങ്ങള്‍ നേരിട്ട് നോക്കി നടത്തുന്നതിലായിരുന്നു സംഗീതക്ക് താത്പര്യം. വിജയ്- സംഗീത ദമ്പതിമാർക്ക് രണ്ട് മക്കളാണുള്ളത്. ജേസൺ സഞ്ജയ് വിജയ്‌യും ദിവ്യാ സാഷയും.

Summary

Cinema News: Vijay and Sangeetha Sornaligam relationship timeline.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com