

ഷൂട്ടിങ് സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി വിഡിയോയിലൂടെ പറഞ്ഞിരുന്നു.
എന്നാൽ വിൻസിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ആരാണ് ആ നടൻ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 'പേര് പറയാൻ ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിക്കരുത്', 'ആ നടന്റെ പേര് പറയാൻ നിനക്ക് എന്തെ ചങ്കൂറ്റമില്ലേ'- എന്നൊക്കെയാണ് വിൻസി പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
'നിലപാടു കൊള്ളാം ഇതിനായി ഒരു അവസരം വരെ കാത്തിരുന്നത് തെറ്റായി പോയി'. 'പ്രതികരണം അപ്പോൾ തന്നെ ആകാമയിരുന്നു'- എന്ന് പറയുന്നവരും കുറവല്ല. അതേസമയം ചിലർ ആ നടന്റെ പേരും കണ്ടെത്തിയിട്ടുണ്ട്. നടൻ ഷൈൻ ടോം ചാക്കോ ആണ് ആ നടൻ എന്നാണ് ഒരു വിഭാഗം ആളുകൾ കണ്ടെത്തിയിരിക്കുന്നത്.
അതിനുള്ള കാരണവും അവർ കമന്റ് ചെയ്തിട്ടുണ്ട്. 'വിൻസി പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന പുതിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ദീപക് പറമ്പോലും ആണ് നായകൻമാരായെത്തുന്നത്. അതുകൊണ്ട് തന്നെ വിൻസി പറഞ്ഞ ആ നടൻ ഷൈൻ' ആണെന്നാണ് സോഷ്യൽ മീഡിയ ഉറപ്പിച്ചു പറയുന്നത്.
മാത്രമല്ല അവരെ പോലുള്ളവര്‍ക്ക് സിനിമകളുണ്ട്. അവരെ വച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ടെന്നും വിൻസി വിഡിയോയിൽ പറഞ്ഞിരുന്നു. 'ഇതും ഷൈനെ ഉദ്ദേശിച്ചാണെന്നാണ്' സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ചെറിയ വേഷത്തിലാണെങ്കിലും ഷൈൻ ഭാഗമായിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്ന അജിത് ചിത്രത്തിലും ഷൈൻ അഭിനയിച്ചിരുന്നു.
എന്തായാലും നടന്റെ പേര് വെളിപ്പെടുത്തി കൂടെ എന്ന് നിരവധി പേർ ചോദിക്കുന്നുണ്ടെങ്കിലും വിൻസി ഇതുവരെ അത്തരം കമന്റുകളോട് പ്രതികരിച്ചിട്ടില്ല. "ആ നടൻ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ എന്നോടും സഹപ്രവര്‍ത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്പോള്‍, എന്റെ ഡ്രസില്‍ ഒരു പ്രശ്‌നം വന്നു. അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടെയും മുന്നില്‍ വച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം, ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
അയാളുമായി സഹകരിച്ച് മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റില്‍ ഇതുപയോഗിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റുവശങ്ങളാണ്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാന്‍ താത്പര്യമില്ല.
അത്രയും ബോധം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജോലി ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാന്‍ എടുക്കുന്ന തീരുമാനമാണ്. ഞാന്‍ അണ്‍കംഫര്‍ട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകന്‍ അയാളോട് സംസാരിക്കുകയും ചെയ്തു. പ്രധാന താരമായി തിരഞ്ഞെടുത്ത ആളാണ്.
അവര്‍ക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീര്‍ക്കണമല്ലോ. ആ ഒരു നിസഹായാവസ്ഥയും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫര്‍ട്ടാക്കിയാണ് ആ സിനിമ തീര്‍ത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയില്‍ നിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതുകൊണ്ടാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും" വിൻസി വിഡിയോയിൽ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates