'ഹാഷിറിനെ എന്തിന് യുകെയില്‍ കൊണ്ടുവന്നു?'; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മേക്കപ്പ്മാന്‍

ആര്‍ട്ട് ഡിപ്പാര്‍മെന്റിനെ സഹായിക്കുന്ന വിനായകിന്റെ വിഡിയോയും
Vaazha 2
Vaazha 2
Updated on
1 min read

ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരിക്കുകയാണ് വാഴ 2. ആദ്യഭാഗത്തേക്കാളും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. റിലീസ് ചെയ്ത് എഴാം നാളില്‍ തന്നെ നൂറ് കോടി പിന്നിട്ടു കൊണ്ട് കുതിപ്പ് തുടരുകയാണ് വാഴ 2. ചിത്രത്തിലൂടെ സമാനതകളില്ലാത്ത തുടക്കമാണ് ഹാഷിറിനും ടീമിനും ലഭിച്ചിരിക്കുന്നത്.

Vaazha 2
'നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്‌നേഹം ഞാന്‍ നിഷേധിച്ചിട്ടില്ല'; ഹൃദയം തൊട്ട് അമേയയുടെ വാക്കുകള്‍

സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സവിന്‍ സയാണ് ചിത്രം ഒരുക്കിയത്. കേരളത്തിലും യുകെയിലും ദുബായിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. യുകെ ഭാഗങ്ങള്‍ ചിത്രീകരിച്ചത് ജോര്‍ജിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ യുകെ സീനില്‍ ഇല്ലാത്ത ഹാഷിറിനെ എന്തിനാണ് യുകെയ്ക്ക് കൊണ്ടു പോയതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ മേക്കപ്പ്മാന്‍.

Vaazha 2
'അനാവശ്യമായ ഒന്നും പ്രതീക്ഷിക്കരുത്, സബ്സ്ക്രിപ്ഷൻ തുടങ്ങിയിട്ട് രണ്ട് വർഷം'; ആരാധകരോട് നടി

മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുധി സുരേന്ദ്രന്‍ ചിത്രത്തിന്റെ വിദേശത്തു നിന്നുള്ള ബിടിഎസ് വിഡിയോ പങ്കുവച്ചു കൊണ്ടാണ് ഹാഷിറിനെ എന്തിനാണ് യുകെയ്ക്ക് കൊണ്ടു പോയതെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത്. വിഡിയോയില്‍ സെറ്റിലെ ജോലികള്‍ ചെയ്യുന്ന ഹാഷിറിനെ കാണാം. ലൈറ്റുകള്‍ ചുമന്നും യൂണിറ്റിനെ സഹായിച്ചും ടീമിന്റെ ഭാഗമായി മാറിയ ഹാഷിറിനെ വിഡിയോയില്‍ കാണാം.

''ഇതാണ് നമ്മള്‍ പറഞ്ഞ നടന്‍ ഹാഷിര്‍. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിര്‍ യുകെയില്‍ വന്നത് എന്ന്. ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്'' എ്‌നനാണ് സുധി സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്. ഹാഷിറിനെപ്പോലെ സെറ്റില്‍ ആര്‍ട്ട് ഡിപ്പാര്‍മെന്റിനെ സഹായിക്കുന്ന വിനായകിന്റെ വിഡിയോയും സുധി പങ്കുവച്ചിട്ടുണ്ട്.

Summary

Vaazha 2 makeup man replies to comments asking why Hashir was taken to UK?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com