'അനാവശ്യമായ ഒന്നും പ്രതീക്ഷിക്കരുത്, സബ്സ്ക്രിപ്ഷൻ തുടങ്ങിയിട്ട് രണ്ട് വർഷം'; ആരാധകരോട് നടി

എന്നെ മനസിലാക്കിയതിനും എന്റെ ഈ യാത്രയുടെ ഭാ​ഗമായതിനും നന്ദി
Anna Raajan
Anna Raajanഇൻസ്റ്റ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയയിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് നടി അന്ന രാജൻ. തന്റെ സബ്‌സ്‌ക്രിപ്‌ഷൻ യാത്ര ആരംഭിച്ചത് 2 വർഷം മുൻപാണെന്നും നിങ്ങളുമായി ബന്ധപ്പെടാൻ പറ്റിയ ഒരു അത്ഭുതകരമായ ഇടമായിരുന്നു ഇതെന്നും അന്ന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 'എന്‍റെ ലോകത്തേക്ക് കൂടുതൽ അടുക്കാം. എൻ്റെ സബ്സ്ക്രിപ്ഷനിൽ ചേരൂ', എന്ന ക്യാപ്ഷനോടെ ഒരു വിഡിയോയാണ് അന്ന രാജൻ പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. "പ്രിയപ്പെട്ടവരെ എന്റെ സബ്‌സ്‌ക്രിപ്‌ഷൻ യാത്ര ആരംഭിച്ചത് 2 വർഷം മുൻപാണ്, നിങ്ങളുമായി ബന്ധപ്പെടാൻ പറ്റിയ ഒരു അത്ഭുതകരമായ ഇടമാണിത്. ഇവിടെ, നിങ്ങൾക്ക് എന്റെ റീലുകളും ഫോട്ടോകളുമൊക്കെ വളരെ നേരത്തെ കാണാൻ കഴിയും.

നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കുവെക്കാനും എന്നോട് കൂടുതൽ അടുത്ത ബന്ധം പുലർത്താനും ഇതിലൂടെ കഴിയും. സബ്‌സ്‌ക്രിപ്‌ഷൻ എന്നതുകൊണ്ട് പ്രൊഫഷണൽ അല്ലാത്ത ഉള്ളടക്കം എന്നല്ല അർത്ഥമാക്കുന്നത്. ​​ഗുണമേന്മയും സർ​ഗാത്മകതയുമുള്ള വളരെ ബഹുമാനപൂർവമുള്ള ഇടപെടലുകൾക്കുമാണ് ഈ ഇടം.

അതുകൊണ്ട് ദയവായി അനാവശ്യമായ ഒന്നും പ്രതീക്ഷിക്കരുത്- വളരെ പ്രൊഫഷണലായ ഉള്ളടക്കം മാത്രമേ ഇതിലുണ്ടാകൂ. എന്നെ മനസിലാക്കിയതിനും എന്റെ ഈ യാത്രയുടെ ഭാ​ഗമായതിനും നന്ദി".- അന്ന രാജൻ കുറിച്ചു.

Anna Raajan
'ഒറ്റയടിക്ക് ഒരു കുപ്പി മദ്യം അകത്താക്കി, പിന്നാലെ ആലില പോലെ ബാലയ്യ വീണു; പിറ്റേദിവസം റൂമിൽ ചെന്ന അദ്ദേഹത്തെ കണ്ട് ഞാൻ ഞെട്ടി'

നിലവിൽ 627 സബ്സ്ക്രൈബേഴ്സ് അന്നയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ ഉണ്ട്. 390 രൂപയാണ് സബ്സ്ക്രിപ്ഷന്‍ തുക. 97 സ്റ്റോറികളും നാല് പോസ്റ്റും 29 റീലുകളും അന്ന ഇതിനകം ഷെയർ ചെയ്തിട്ടുണ്ട്. ആന്‍റണി വർ​ഗീസ് നായകനായെത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ വെള്ളിത്തിരയില്‍ എത്തുന്നത്.

Anna Raajan
വെടി കൊള്ളുന്ന രംഗം, വേദന അറിയാന്‍ രണ്‍വീര്‍ സ്വയം മുറിപ്പെടുത്തി: അനുരാഗ് കശ്യപ്

വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, മധുര രാജ തുടങ്ങിയ സിനിമകളിലും അന്ന രാജന്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സമീപകാലത്ത് ഉദ്ഘാടന വേദികളിലാണ് അന്ന രാജന്‍ സജീവമായിരിക്കുന്നത്. പലപ്പോഴും ബോഡി ഷെയ്മിങ്ങിനും നടി ഇരയായിട്ടുണ്ട്.

Summary

Actress Anna Rajan starts subscription.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com