'അവ പേര് വാമിഖ ഡാ...', 20 വർഷം, 4 ഇൻഡസ്ട്രി; ആ ചുവന്ന റോസാപ്പൂ പോലെ ഒരു നായിക

അതിജീവനവും പ്രതികാരവുമെല്ലാം വാമിഖയുടെ കണ്ണുകളിൽ പ്രേക്ഷകന് കാണാനാകും.
Wamiqa Gabbi
Wamiqa Gabbiഎക്സ്
Edited By:
Updated on
1 min read

'അവ പേര് ചന്ദ്ര ഡാ...'. 'ഡിസി'യിലൂടെ സിനിമാ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടി വാമിഖ ​ഗബ്ബി. നായകനൊപ്പം തന്നെ ചന്ദ്രയെന്ന കരുത്തുറ്റ കഥാപാത്രമായി വാമിഖ തിളങ്ങി. ആദ്യ പകുതിയേക്കാളേറെ ചന്ദ്ര നിറഞ്ഞാടിയത് ചിത്രത്തിന്റെ രണ്ടാം പകുതിയിലായിരുന്നു. തന്റെ ഉള്ളിലെ ഫയർ മുഴുവൻ ചന്ദ്ര പുറത്തെടുക്കുന്നുണ്ട് സെക്കന്റ് ഹാഫിൽ.

അതിജീവനവും പ്രതികാരവുമെല്ലാം വാമിഖയുടെ കണ്ണുകളിൽ പ്രേക്ഷകന് കാണാനാകും. 'ഡിസി'യിലുട നീളം ഒരു ചുവന്ന പ്ലാസ്റ്റിക് റോസാപ്പൂ കയ്യിൽ കൊണ്ടുനടക്കുന്നുണ്ട് ചന്ദ്ര. ഈ റോസാപ്പൂ പോലെയാണ് താനെന്നും ചന്ദ്ര ഇടയ്ക്ക് പറയുന്നുണ്ട്. സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെയും വാമിഖ ആ കഥാപാത്രത്തിന്റെ നിസഹായതയും വേദനയും തീവ്രതയും പ്രേക്ഷകരിലേക്ക് എത്തിച്ചു.

സിനിമ കഴിഞ്ഞ് തിയറ്റർ വിട്ടിറങ്ങിയാലും വാമിഖയുടെ ചന്ദ്ര നമ്മുടെ മനസിൽ നിന്ന് ഇറങ്ങില്ല. അത്രത്തോളം ആഴമുണ്ട് ആ കഥാപാത്രത്തിന്. വാമിഖയുടെ കരിയർ ബ്രേക്ക് ചിത്രമായി മാറിയിരിക്കുകയാണ് 'ഡിസി'. കഴിഞ്ഞ 20 വർഷമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് വാമിഖ. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് സിനിമാ ലോകത്ത് ഇതിനോടകം തന്നെ തന്റേതായ ഒരിടം അവർ സൃഷ്ടിച്ചെടുത്ത് കഴിഞ്ഞു.

13 വയസുള്ളപ്പോഴാണ് വാമിഖ സിനിമയിലെത്തുന്നത്. അതും സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ നിന്ന്. ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു വാമിഖയുടെ സിനിമയിലേക്കുള്ള വരവ്. ഹിന്ദിയിലൂടെയായിരുന്നു വരവെങ്കിലും വാമിഖ തിളങ്ങിയത് തെലുങ്കിലും തമിഴിലുമായിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം '​ഗോദ്ദ'യിലൂടെ മലയാളത്തിലും വാമിഖ അരങ്ങേറ്റം കുറിച്ചു.

പിന്നീട് സയൻസ് ഫിക്ഷൻ ത്രില്ലറായെത്തിയ പൃഥ്വിരാജ് ചിത്രം '9' ലും വാമിഖ അഭിനയിച്ചിരുന്നു. പ്രമുഖ നടൻമാർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിട്ടിരുന്നുവെങ്കിലും വാമിഖയുടെ കരിയറിനെ അടയാളപ്പെടുത്താൻ പാകത്തിനുള്ള കഥാപാത്രങ്ങളൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. ഓഡിഷനുകളിലൂടെ സിനിമയിലെത്തിയതിനെക്കുറിച്ചും നിരന്തരം അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുമൊക്കെ വാമിഖ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതിലൊന്നും തളരാൻ അവർ തയ്യാറായിരുന്നില്ല. വീണ്ടും കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് അവർ സഞ്ചരിച്ചു കൊണ്ടിരുന്നു. 2023 ൽ പുറത്തിറങ്ങിയ 'ജൂബിലി' എന്ന സീരിസാണ് വാമിഖയുടെ കരിയറിലൊരു വഴിത്തിരിവായി മാറിയത്. ഈ സീരിസിലെ കഥാപാത്രത്തിന് വാമിഖയ്ക്ക് ഏറെ പ്രശംസകൾ ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് വാമിഖയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറെ വൈകിയെങ്കിലും 'ഡിസി'യിലൂടെ അർഹിച്ച അംഗീകാരം വാമിഖയെ തേടിയെത്തിയിരിക്കുകയാണിപ്പോൾ.

Wamiqa Gabbi
പൃഥ്വിരാജിനേയും നിവിനേയും ഒഴിവാക്കി; പക്ഷെ ദുല്‍ഖറിനെ കാത്തിരിക്കുന്നത് മമ്മൂട്ടി; ജിന്നിനെ ചാത്തന്‍ പിടിക്കുമോ?
Wamiqa Gabbi
'ഇത്രയും പൊങ്ങച്ചക്കാരനായി അഭിനയിച്ചിട്ട് കുറേ നാളായി'; 'ഐ ആം ​ഗെയി'മിനെക്കുറിച്ച് ദുൽഖർ
Wamiqa Gabbi
സെൻസറിങ് പൂർത്തിയാക്കി 'ഖലീഫ'; യു/എ 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ് ചിത്രം
Summary

Widespread discussion around Wamiqa Gabbi's performance as Chandra in DC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com