

ഹോളിവുഡ് സൂപ്പർ താരവും, ഗായകനുമായ വിൽസ്മിത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ആഗോളതല സിനിമ പ്രേമികളുടെ ചർച്ചാ വിഷയം. ലിയാനാര്‍ഡോ ഡീകാപ്രിയോയുടെ ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan) ചിത്രമായ 'ഇന്‍സെപ്ഷനി'ലെ പ്രകടനം ആഗോള തലത്തില്‍ വലിയ ചർച്ചയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഡീകാപ്രിയോ അവതരിപ്പിച്ച കഥാപാത്രത്തിനായി നോളന്‍ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നെന്നും ,പക്ഷെ കഥ മനസിലാകാത്തതിനാല്‍ അത് നിരസിക്കുകയായിരുന്നുവെന്നുമാണ് വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തൽ.
2010ല്‍ പുറത്തിറങ്ങിയ 'ഇന്‍സെപ്ഷന്‍' എന്ന സയന്‍സ് ഫിക്ഷന്‍ ബ്ലോക്ബസ്റ്റര്‍ ആയിരുന്നു. നോളന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ് 'ഇന്‍സെപ്ഷന്‍'. അടുത്തിടെ സിമിത്ത് ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ചത്.
'ദി മെട്രിക്സ്' നിരസിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് സ്മിത്തിന്റെ വെളിപ്പെടുത്തൽ മറുപടി. "എന്റെ ജിവിതത്തിലെ വലിയ വേദനകളിൽ ഒന്നാണ് അത്. പരസ്യമായി ഒരു കാര്യം കൂടി പറയാനുണ്ട് .ക്രിസ്റ്റഫർ നോളൻ ‘ഇൻസെപ്ഷൻ’ എനിക്ക് വാഗ്ദാനം ചെയ്തു, പക്ഷേ എനിക്ക് കഥ പൂർണമായി മനസ്സിലായില്ല, സ്വപ്നങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ഇടയിൽ നീങ്ങുന്ന കഥകൾ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. അത് ഒരാള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുക എളുപ്പമല്ല,” എന്നായിരുന്നു സ്മിത്തിന്റെ മറുപടി. കൂടാതെ ഐകോണിക് ആയി മാറിയ സിനിമകള്‍ ഇത്തരത്തില്‍ വേണ്ടെന്നു വെച്ചതില്‍ ഖേദമുണ്ടെന്നുമ വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.
ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം വില്‍ സ്മിത്തിന് മാത്രമല്ല, ബ്രാഡ് പിറ്റിനോടും നോളന്‍ 'ഇന്‍സെപ്ഷന്റെ' കഥ പറഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ മറുപടി പറയാനാണ് ബ്രാഡ് പിറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രാഡ് പിറ്റ് കമ്മിറ്റ് ചെയ്യാതിരുന്നപ്പോള്‍ ഡീകാപ്രിയോയെ സമീപിക്കുകയായിരുന്നു.
ആഗോളതലത്തിൽ തന്നെയുള്ള ഒരു വിജയ ചിത്രമായിരുന്നു ‘ഇൻസെപ്ഷൻ’.ബോക്സ് ഓഫീസിൽ 800 മില്യൺ ഡോളറിലധികമാണ് ചിത്രം നോടിയത്. ഒപ്പം 4 ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കി. ലിയോനാർഡോ ഡികാപ്രിയോയുടെ അഭിനയവും നോളന്റെ സംവിധാന മികവും വലിയ ചര്‍ച്ചയാണ് ഇന്നും സിനിമ ലോകത്ത് ഉണ്ടാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates