സിനിമയില്‍ വേഷം നല്‍കാമെന്ന് വാഗ്ദാനം; യുവതിയെ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; നടന്‍ സന്തോഷിനെതിരെ കേസ്

സന്തോഷിനെതിരെ ബ്യൂട്ടീഷ്യനായ 27കാരിയാണ് ജ്ഞാന്‍ ഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
നടന്‍ സന്തോഷ്
നടന്‍ സന്തോഷ് ടെലിവിഷന്‍ ചിത്രം
Updated on
1 min read

ബംഗളൂരൂ: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. നിരവധി കന്നഡ, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരെ ബ്യൂട്ടീഷ്യനായ 27കാരിയാണ് ജ്ഞാന്‍ ഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

2019ല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സന്തോഷ് യുവതിയുമായി അടുത്തത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് വര്‍ഷമായിട്ടും സിനിമയില്‍ വേഷം ലഭിക്കാത്തതിനെ തുടര്‍ന്നും സന്തോഷിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞതിനും പിന്നാലെ അയാളില്‍ നിന്ന് അകലുകയായിരുന്നെന്ന് യുവതി പറയുന്നു. എന്നാല്‍ കഴിഞ്ഞ പതിനാലാം തീയതി സന്തോഷ് വീട്ടിലെത്തി വഴക്കിടുകയും തന്നെ കാണണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. സ്്ത്രീകള്‍ക്കെതിരായ ബലപ്രയോഗം, വഞ്ചന ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

നടന്‍ സന്തോഷ്
ഒടിടി കീഴടക്കാന്‍ മോഹന്‍ലാലിന്റെ വാലിബന്‍, ഒപ്പം പോച്ചറും: ഈ ആഴ്ചയിലെ റിലീസുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IAF Official's Wife Alleges Rape, Forced Conversion. 2 Arrested, Cleric On Run
Psychologist arrested in Kollam for sexual assault case
Sachin Kumar
sexual assault case
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com