ലോകം മുഴുവൻ ഉറ്റുനോക്കുന്നത് 75ാം കാൻ ചലച്ചിത്രമേളയിലേക്കാണ്. ലോക സിനിമ ഒന്നടങ്കം കാൻ വേദിയിലുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കാൻ ചലച്ചിത്ര മേള നാടകീയമായ രംഗങ്ങൾക്കാണ് വേദിയായത്. അജ്ഞാത യുവതിയുടെ അപ്രതീക്ഷിത എൻട്രിയാണ്. വിവസ്ത്രയായി റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് യുവതി. യുക്രൈനിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് യുവതി എത്തിയത്.
ഇദ്രിസ് എൽബയെ നായകനാക്കി ജോർജ് മില്ലർ സംവിധാനം ചെയ്ത ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ച സംഭവമുണ്ടായത്. അജ്ഞാതയായ ഒരു സ്ത്രീ വേദിയിലേക്ക് ഓടിവരികയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി കാമറയ്ക്കു മുന്നിൽ നിന്ന് ആർത്തലച്ചു കരയുകയായിരുന്നു. അവരുടെ ശരീരത്തിൽ യുക്രൈനിന്റെ കൊടി പെയിന്റ് ചെയ്തിരുന്നു. ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് നിർത്തൂ എന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു.
സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ റാഡിക്കൽ ഫെമിനിസ്റ്റ് ഗ്രൂപ്പായ സ്കം അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരിയെ പുറത്തേക്ക് കൊണ്ടുപോവുന്നതും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെ തടയുന്നതും വിഡിയോയിൽ കാണാം. വലിയ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം എത്തുന്ന വേദിയിൽ നടന്ന സുരക്ഷ വീഴ്ച വലിയ ചർച്ചയായിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates