sethumadhavan about meghanadhan
മേഘനാഥൻ, സേതുഫെയ്സ്ബുക്ക്

'പാവമായിരുന്ന ഉണ്ണി, വില്ലൻ വേഷങ്ങൾ ചെയ്യുന്നതുകണ്ട് കഷ്ടം തോന്നി': സേതു

തന്റെ തിരക്കഥയിൽ ഒരുക്കിയ ‘ഒറ്റു’ എന്ന ടെലിഫിലിമിൽ പ്രധാന വേഷത്തിൽ മേഘനാഥൻ അഭിനയിച്ചിരുന്നുവെന്നും സേതു
Published on

ടൻ മേഘനാഥനെ അനുസ്മരിച്ച് പ്രശസ്ത സാഹിത്യകാരനായ സേതു. മേഘനാഥൻ വളരെ പാവമായിരുന്നെന്നും സാധാരണ വില്ലൻ വേഷങ്ങൾ ചെയ്യുന്നതു കണ്ട് കഷ്ടം തോന്നിയിട്ടുണ്ട് എന്നുമാണ് അദ്ദേഹം കുറിച്ചത്. തന്റെ തിരക്കഥയിൽ ഒരുക്കിയ ‘ഒറ്റു’ എന്ന ടെലിഫിലിമിൽ പ്രധാന വേഷത്തിൽ മേഘനാഥൻ അഭിനയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നടൻ മേഘനാഥൻ വിട പറഞ്ഞു. തുടക്കകാലത്തു എന്റെ തിരക്കഥയിൽ ജി. എസ്. വിജയൻ സംവിധാനം ചെയ്ത 'ഒറ്റു' എന്ന ടെലിഫിലിമിൽ പ്രധാന വേഷമായിരുന്നു. വിജയരാഘവൻ, ബാബു നമ്പൂതിരി, സീനത്തു എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. അങ്കമാലിയിലെ ലൊക്കേഷനിൽ ചിലപ്പോഴെല്ലാം ഞാനും പോയിരുന്നു. പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി. ചെറു പ്രായത്തിൽ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികൾ.’–സേതു കുറിച്ചു.

വില്ലൻ കഥാപാത്രമായി നിറഞ്ഞു നിന്നിരുന്ന താരമാണ് മേഘനാഥൻ. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ ബാലൻ കെ നായരുടെ മകനാണ്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com