നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. ഇപ്പോൾ പ്രിയങ്കയേയും നിക്കിനേയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലീമ നസ്രിൻ. വാടകഗർഭധാരണത്തിലൂടെ ലഭിക്കുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക എന്നാണ് തസ്ലീമ ട്വിറ്ററിലൂടെ ചോദിച്ചത്. പാവപ്പെട്ട സ്ത്രീകൾ ഉള്ളതുകൊണ്ടാണ് ഗർഭധാരണ നടക്കുന്നതെന്നും അവർ പറഞ്ഞു.
'എന്തുകൊണ്ട് അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നില്ല?'
'പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭധാരണം നടക്കുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥ ഈഗോയാണ്. ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ?- തസ്ലീമ ട്വീറ്റ് ചെയ്തു.
വാടക ഗർഭധാരണത്തിലൂടെ പ്രിയങ്ക അമ്മയായി
കഴിഞ്ഞ ദിവസമാണ് പ്രിയങ്കയും നിക്കും കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. 'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,' - എന്നാണ് പ്രിയങ്ക കുറിച്ചത്. അതിന് പിന്നാലെ താരത്തിനെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates