'മലയാളം എനിക്ക് പൂർണമായും മനസിലാക്കാൻ പറ്റുന്നുണ്ടിപ്പോൾ, പഠിക്കാനുള്ള ശ്രമത്തിലാണ്'; കൊച്ചിയെ ഇളക്കി മറിച്ച് യഷ്

പക്ഷേ നിങ്ങൾ നൽകുന്ന സ്നേഹത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
Yash
Yashവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കേരളത്തിലെത്തി മലയാളത്തിൽ സംസാരിച്ച് ആരാധകരെ കയ്യിലെടുത്ത് തെന്നിന്ത്യൻ സൂപ്പർ താരം യഷ്. തന്റെ പുതിയ ചിത്രമായ 'ടോക്സിക്കി'ന്റെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിലെത്തിയതായിരുന്നു യഷ്. താൻ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണെന്നും മലയാളികളുടെ അളവറ്റ സ്നേഹത്തിന് നന്ദിയുണ്ടെന്നും യഷ് പറ‍ഞ്ഞു.

"കൊച്ചി, സുഖമാണോ ?. എല്ലാവർക്കും നമസ്കാരം. എല്ലാവർക്കും എന്റെ ഓണം ആശംസകൾ. എല്ലാത്തിനും നന്ദി. കേരളത്തിലേക്ക് വന്നത് ഇത് വളരെ സ്പെഷ്യലാണ്. കെജിഎഫ് 1 ഭാ​ഗത്തിന്റെ പ്രൊമോഷന് എനിക്ക് കേരളത്തിൽ എത്താൻ കഴിഞ്ഞില്ല. പക്ഷേ നിങ്ങൾ നൽകുന്ന സ്നേഹത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

അന്ന് ഞാൻ വളരെയധികം സർപ്രൈസ് ആയിപ്പോയി. എല്ലായിടത്തും എന്റെ ഫോട്ടോസ് ഒക്കെ വച്ചിരുന്നു. നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. കെജിഎഫ് 2 ഇറങ്ങിയപ്പോഴും അങ്ങനെ തന്നെയായിരുന്നു. കെജിഎഫ് 2 വിന്റെ ഏറ്റവും മികച്ച സെലിബ്രേഷൻ വിഡിയോകളിൽ ഒന്ന് കേരളത്തിൽ നിന്നുള്ളതായിരുന്നു. ആ സിനിമ എല്ലായിടത്തും വിജയമായിരുന്നു.

ആളുകൾ ആഘോഷിച്ചു. കേരളത്തിലെ ആളുകളുടെ ആഘോഷത്തിന്റെ വിഡിയോ ശരിക്കും രോമാഞ്ചം തരുന്നതായിരുന്നതായിരുന്നു. എനിക്ക് മലയാളം പഠിക്കണം. ഞാനിപ്പോൾ വളരെയധികം ആത്മവിശ്വാസത്തോടെ പറയുന്നു, മലയാളം എനിക്ക് മനസിലാകുമെന്ന്. എന്താണ് അതിന് കാരണമെന്ന് അറിയാമോ ?. നിങ്ങളുടെ നാട്ടിൽ നിന്ന് എനിക്കൊരു സംവിധായികയെ കിട്ടി.

അതുപോലെ എന്റെ ഛായാ​ഗ്രഹകൻ, രാജീവ് രവി സാർ. രണ്ട് പേരും എന്നോട് മലയാളത്തിൽ സംസാരിക്കാറുണ്ട്. അതുകൊണ്ട് ഞാൻ വളരെ ശ്രദ്ധയോടെ അത് കേൾക്കും. കാരണം, ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാഷയാണത്, അതിനായുള്ള ശ്രമത്തിലാണ് ഞാൻ. ഇപ്പോൾ എനിക്കത് പൂർണമായും മനസിലാക്കാൻ പറ്റുന്നുണ്ട്.

അതുപോലെ എന്റെ ഛായാ​ഗ്രഹകൻ, രാജീവ് രവി സാർ. രണ്ട് പേരും എന്നോട് മലയാളത്തിൽ സംസാരിക്കാറുണ്ട്. അതുകൊണ്ട് ഞാൻ വളരെ ശ്രദ്ധയോടെ അത് കേൾക്കും. കാരണം, ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാഷയാണത്, അതിനായുള്ള ശ്രമത്തിലാണ് ഞാൻ. ഇപ്പോൾ എനിക്കത് പൂർണമായും മനസിലാക്കാൻ പറ്റുന്നുണ്ട്.

ഉടനെ തന്നെ എനിക്കത് സംസാരിക്കാനും പറ്റുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും എനിക്ക് കുറച്ചു വാക്കുകൾ സംസാരിക്കാൻ പറ്റും". - യഷ് പറഞ്ഞു. അതോടൊപ്പം ഇതൊരിക്കലും തങ്ങളുടെ പ്രൊമോഷൻ അല്ലെന്നും തങ്ങൾക്ക് മലയാളികളോടുള്ള ബന്ധമാണെന്നും യഷ് കൂട്ടിച്ചേർത്തു.

Yash
'എന്തൊരു ടോർച്ചർ ആണിത്, മോശം എന്നല്ല ദുരന്തം തന്നെ! ഗീതു എന്താണീ ചെയ്ത് വച്ചിരിക്കുന്നേ? ' യഷിന്റെ 'ടോക്സിക്' എക്സ് പ്രതികരണം
Yash
ശ്രീനാഥ് ഭാസിക്കൊപ്പം അജു വർ​ഗീസും; 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ' ടൈറ്റിൽ പോസ്റ്റർ
Yash
'ശിവന്റെ കഴുത്തിലുള്ള പാമ്പിനെ പോലെയാണ് ആന്റണി; ‍ഞങ്ങൾ ഒരേ വർഷമാണ് ചേട്ടന്റെ ജീവിതത്തിലേക്ക് കയറി വന്നത്'
Summary

Yash wishes Onam to Malayalis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com