മമ്മൂട്ടിക്കൊപ്പം ജീവ, ജ​ഗൻ മോഹൻ റെഡ്ഡിയുടെ ജീവിതം പറയാൻ യാത്ര 2; ഫസ്റ്റ് ലുക്ക് പുറത്ത്

രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ യാത്രയേക്കുറിച്ചുള്ളതാണ്
യാത്ര 2 പോസ്റ്റർ
യാത്ര 2 പോസ്റ്റർ
Updated on
1 min read

മ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ചിത്രം യാത്രയ്ക്ക് രണ്ടാം ഭാ​ഗം വരുന്നു. യാത്ര 2 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. തമിഴ് നടൻ ജീവയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. വൈഎസ്ആർ നടത്തിയ പദയാത്രയെ ആസ്പദമാക്കിയുള്ളതായിരുന്നു 2019ല്‍ റിലീസ് ചെയ്ത ചിത്രം. മികച്ച അഭിപ്രായമാണ്ചിത്രം നേടിയത്. രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ യാത്രയേക്കുറിച്ചുള്ളതാണ്. ജീവയാണ് ജഗനായി വേഷമിടുന്നത്. 

ആദ്യ ചിത്രം സംവിധാനം ചെയ്ത മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാ​ഗവും ഒരുക്കുന്നത്. മഥീ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.അടുത്തവര്‍ഷം ഫെബ്രുവരി 24ന് ചിത്രം തിയറ്ററിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com