നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റിൽ 

വീടിന്റെ മതിൽ ചാടി കടന്നാണ് യുവാവ് അകത്ത് കയറിയത്
നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റിൽ 
Updated on
1 min read

ചെന്നെെ: നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ. 28 വയസ്സുള്ള പാണ്ഡ്യൻ എന്നയാളാണ് പിടിയിലായത്. ​ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. വീടിന്റെ മതിൽ ചാടി കടന്നാണ് പാണ്ഡ്യൻ അകത്ത് കയറിയത്. 

വീട്ടുജോലിക്കാരനായ സതീഷ് ആണ് യുവാവിനെ ആദ്യം കണ്ടത്. ഇയാളെ പിടികൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com