'പാന്റ് അഴിക്കൂ, എനിക്ക് നിന്റെ കാല് കാണണം'; കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം

ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്‍ക്കുന്നവര്‍ ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞതായും താരം വ്യക്തമാക്കി
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് തുറന്നു പറഞ്ഞ് ബിഗ് ബോസ് താരം സീഷന്‍ ഖാന്‍. പ്രമുഖ പ്രൊഡക്ഷന്‍ ഹൗസിലെ കാസ്റ്റിങ് കൗച്ച് ഡയറക്റ്ററാണ് സീഷനോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത്. ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്‍ക്കുന്നവര്‍ ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞതായും താരം വ്യക്തമാക്കി. 

കോളജ് വിദ്യാര്‍ത്ഥിയെ പോലെയാണ് ഇരിക്കുന്നതെന്നും അതിനാല്‍ ഫിസിക്കലി ഫിറ്റാണോ എന്നറിയാന്‍ ടീ ഷര്‍ട്ട് ഊരണമെന്നുമാണ് സീഷന്‍ പറഞ്ഞത്. ഷര്‍ട്ട് ഊരിയപ്പോള്‍ പാന്റും അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാലിന് വര്‍ക്കൗട്ട് ചെയ്യുന്നുണ്ടോ എന്നറിയാനാണ് പാന്റ് ഊരാനായി പറഞ്ഞത്. എന്നാല്‍ അപ്പോഴേക്കും തനിക്ക് കാര്യം മനസിലായെന്നും അതിനാല്‍ വസ്ത്രം അഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു. 

അപ്പോള്‍ നിരവധി താരങ്ങളുടെ പേരു പറഞ്ഞുകൊണ്ട് അവരുടെ വിജയത്തിന് താനാണ് കാരണമെന്ന് എടുത്തുപറഞ്ഞു. അത് അവരുടെ തീരുമാനമാണെന്നും തനിക്കതില്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കി. അന്നു രാത്രി തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നാണ് സീഷന്‍ പറഞ്ഞത്. ഇങ്ങനെ അവസരങ്ങള്‍ കിട്ടുന്നതിനേക്കാള്‍ ചെറിയ ജോലി ചെയ്ത് സാധാരണ ജീവിതം നയിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com