‌ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം 

പൂജ ആണ് വധു
‌ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം 
Updated on
1 min read

ലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യര്‍ വിവാഹിതനായി. പൂജ ആണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ഈ വർഷം ഏപ്രിലിൽ ആയിരുന്നു സച്ചിന്റെയും പൂജയുടെയും വിവാഹനിശ്ചയം. സിനിമാരം​ഗത്തെ നിരവധി സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. 'ആനന്ദം' സിനിമയിലെ താരങ്ങളും കുബളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി അന്നാ ബെന്നും വിവാഹനിശ്ചയത്തിന് എത്തിയിരുന്നു. നടി അനാര്‍ക്കലി മരക്കാര്‍, നടന്‍മാരായ വിശാഖ് നായര്‍, റോഷന്‍ മാത്യു, തോമസ് മാത്യു എന്നിവരും സംവിധായകന്‍ ഗണേഷ് രാജും ചടങ്ങുകളില്‍ പങ്കെടുത്തു.

2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് സച്ചിന്‍ പിന്നണി ഗാനരംഗത്തേക്കെത്തിയത്. പിന്നീട് തട്ടത്തിന്‍ മറയത്തിലെ 'മുത്തുച്ചിപ്പി...' എന്ന ഗാനവും 'തട്ടത്തിന്‍ മറയത്തെ പെണ്ണേ...' എന്ന ഗാനവും ഏറെ ശ്രദ്ധനേടി. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. നേരം, വര്‍ഷം, നീന, ജമ്‌നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ എന്നിവ ഗാനങ്ങള്‍ ആലപിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

നാല്‍പതോളം ചിത്രങ്ങളില്‍ പിന്നണി പാടിയ സച്ചിന്‍ സംഗീതസംവിധായകനായും തിളങ്ങി. 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com