അങ്ങനെ വേഷമിട്ടത് തെറ്റ്; ക്ഷമ ചോദിക്കുന്നു; ഖേദപ്രകടനവുമായി അമേരിക്കന്‍ റാപ്പര്‍

അങ്ങനെ വേഷമിട്ടത് തെറ്റ്; ക്ഷമ ചോദിക്കുന്നു; ഖേദപ്രകടനവുമായി അമേരിക്കന്‍ റാപ്പര്‍

ഫുട്‌വെയര്‍ മാഗസിനില്‍ ദുര്‍ഗാദേവിയായി വേഷമിട്ടതില്‍ ക്ഷമ ചോദിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ കാര്‍ഡി ബി
Published on

ഫുട്‌വെയര്‍ മാഗസിനില്‍ ദുര്‍ഗാദേവിയായി വേഷമിട്ടതില്‍ ക്ഷമ ചോദിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ കാര്‍ഡി ബി. ചിത്രത്തിന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാര്‍ഡി ക്ഷമ ചോദിച്ചത്. കാര്‍ഡി ബി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിമര്‍ശനമുയര്‍ന്നത്. 

പത്ത് കൈകളുള്ള ദുര്‍ഗാദേവിയോട് സാമ്യം തോന്നുന്നകാര്‍ഡി ബിയുടെ ചിത്രമാണ് മാഗസിന്‍ കവര്‍ ആയി നല്‍കിയത്. കയ്യില്‍ ഒരുജോഡി ഷൂസും ഉണ്ടായിരുന്നു. 

താന്‍ ആരുടെയും സംസ്‌കാരത്തെ അപമാനിക്കാനായി ചെയ്ത പ്രവര്‍ത്തിയല്ല ഇതെന്ന് കാര്‍ഡി ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു. കഴിഞ്ഞത് മാറ്റാന്‍ തനിക്ക് സാധിക്കില്ല. പക്ഷേ ഭാവിയില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും- കാര്‍ഡി പറഞ്ഞു. ഇന്‍സ്റ്റഗ്രമില്‍ നിന്ന് ഈ ചിത്രം കാര്‍ഡി പിന്‍വലിച്ചിട്ടുണ്ട്. 

താന്‍ ശക്തി, സ്ത്രീത്വം, വിമോചനം എന്നിവയെ പ്രതിനിധീകരിക്കാന്‍ പോകുന്നുവെന്നും അത് താന്‍ ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ഫോട്ടോഷൂട്ട്് നടത്തിയപ്പോള്‍ അതിന്റെ ക്രിയേറ്റര്‍ തന്നോട് പറഞ്ഞു. ആരുടെയും മതത്തെ വ്രണപ്പെടുത്താന്‍ ഉദ്ദോശിക്കുന്നില്ലെന്നും തന്റെ മതത്തെ ആരെങ്കിലും വ്രണപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും കാര്‍ഡി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com