അച്ഛന്‍ മാത്രമല്ല മകനും താരമാണ്, ഇന്ത്യയ്ക്കായി വെള്ളി നേടി മാധവന്റെ മകന്‍; ചിത്രങ്ങള്‍ 

സിനിമാതാരങ്ങളടക്കം താരപുത്രന് ആശംസകൾ കുറിച്ചു
അച്ഛന്‍ മാത്രമല്ല മകനും താരമാണ്, ഇന്ത്യയ്ക്കായി വെള്ളി നേടി മാധവന്റെ മകന്‍; ചിത്രങ്ങള്‍ 
Updated on: 
1 min read


എഷ്യന്‍ ഗെയ്ംസില്‍ ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ സ്വന്തമാക്കിയ മകന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ മാധവന്‍. ഏഷ്യന്‍ ഏജ് ഗ്രൂപ്പ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പിലാണ് മാധവന്റെ മകന്‍ വേദാന്ദ് അടങ്ങുന്ന സംഘം വെള്ളി നേടിയത്. അഭിമാനവാര്‍ത്ത മാധവന്‍ തന്നെയാണ് ആരാധകരുമായി പങ്കുവച്ചതും. 

മെഡല്‍ നേടിയ മകന്റെയും സംഘത്തിന്റെയും ചിത്രങ്ങളും താരം പങ്കുവച്ചു. 'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേട്ടം. ദൈവത്തിന്റെ അനുഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ദിന്റെ ആദ്യ മെഡല്‍', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. 

വേദാന്ദിന് അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി ആരാധകരാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ഇവര്‍ക്കുപുറമേ സിനിമ താരങ്ങളും താരപുത്രന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER