കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണയുമായി യുവതാരം ദുൽഖർ സൽമാൻ. താൻ വീട്ടിലാണ് ഉള്ളതെന്നും എല്ലാവരും അങ്ങനെതന്നെയാണെന്ന് കരുതുന്നെന്നും ദുൽഖർ പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തുള്ള എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരുന്ന ഒരു നീക്കമാണ് ഇതെന്നും ദുൽഖർ കുറിച്ചു.
"ഞാൻ വീട്ടിൽ തന്നെയാണ്, നമ്മുടെ രാജ്യത്തിന് വേണ്ടി, നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടി", എന്നെഴുതിയ പ്ലെക്കാർഡ് പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. "ഞാൻ വീട്ടിലാണുള്ളത്. നിങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. കോറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യത്തെമ്പാടുമുള്ള നമ്മളെ എല്ലാവരെയും ഒന്നിപ്പിക്കുന്ന മികച്ച ആശയമാണ് ജനതാ കർഫ്യൂ. വൈകിട്ട് അഞ്ച് മണിക്ക് നമുക്ക് എല്ലാവർക്കും ആരോഗ്യപ്രവർക്കരെ കൈ കൊട്ടി അഭിനന്ദിക്കാം", ബ്രേക്ക് ദി ചെയിൻ എന്ന ഹാഷ്ടാഗിനൊപ്പം താരം കുറിച്ചു.
നേരത്തെ മോഹൻലാൽ മമ്മൂട്ടി മഞ്ജു വാര്യർ ഉൾപ്പടെയുള്ള താരങ്ങളും ജനതാകർഫ്യൂവിന് പിന്തുണയുമായി എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates