അഞ്ച് കിലോയോളം ഭാരം കുറഞ്ഞു, അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കര്‍ശന നിര്‍ദേശമുണ്ട്; ആരോഗ്യവിവരങ്ങള്‍ വെളിപ്പെടുത്തി ബിഗ് ബി 

ടിവിയില്‍ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് മത്സരം കണ്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്‌ 
അഞ്ച് കിലോയോളം ഭാരം കുറഞ്ഞു, അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കര്‍ശന നിര്‍ദേശമുണ്ട്; ആരോഗ്യവിവരങ്ങള്‍ വെളിപ്പെടുത്തി ബിഗ് ബി 
Updated on
1 min read

രോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഒക്ടോബര്‍ 15നാണ് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. 

ആശുപത്രി കിടക്കയില്‍ കിടന്ന് ടിവി കാണുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ ആരോഗ്യവിവരങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബിഗ് ബി. ടിവിയില്‍ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് മത്സരം കണ്ടുകൊണ്ടിരിക്കുകയാണ് ബച്ചന്‍.

"അഞ്ച് കിലോയോളം ശരീരഭാരം കുറഞ്ഞിരുന്നു. ഭക്ഷണവും വിശ്രമവുമൊക്കെ കൃത്യമാക്കി ഇപ്പോള്‍ അനുകൂല അവസ്ഥയിലേക്കെത്തി", അദ്ദേഹം കുറിച്ചു. അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഒരുപാട് കര്‍ശന നിര്‍ദ്ദേശങ്ങളാണ് തനിക്ക് മുന്നില്‍ വച്ചിരിക്കുന്നതെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. 

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കും ഷാര്‍ജ പുസ്തകമേളയ്ക്കും പങ്കെടുക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖവും താരം പങ്കുവച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com