ഫിറ്റ്നസ്, യോഗ, കുക്കിംഗ്, കൃഷി ഇങ്ങനെനീളുന്നു കോവിഡ് കാലത്തെ താരവിനോദങ്ങൾ. പാചകവിഡിയോയും അടുക്കളത്തോട്ടത്തിലെ വിശേഷങ്ങളുമെല്ലാം പല താരങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടി പ്രീതി സിന്റ പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുക്കുകയാണ് താരം.
“ക്ഷമിക്കണം സുഹൃത്തുക്കളെ! എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്, അത് പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണുന്നതും അവിശ്വസനീയമായൊരു വികാരമാണ്. ഇത് സാധ്യമാക്കിയ അമ്മാ… നിങ്ങളൊരു റോക്ക്സ്റ്റാറാണ്,” വിഡിയോ പങ്കുവച്ച് കൊണ്ട് പ്രീതി കുറിച്ചതിങ്ങനെ.
മുൻപും കിച്ചൻ ഗാർഡനിൽ നിന്നുള്ള ചിത്രങ്ങൾ പ്രീതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഭർത്താവ് ജീൻ ഗുഡ്നോഫിനൊപ്ം ലോസ് ഏഞ്ചൽസിലാണ് പ്രീതി ഇപ്പോൾ താമസം. ഒപ്പം അമ്മ നീൽപ്രഭ സിന്റയുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates