അടുത്തത് നീയാണ് മച്ചാ..: വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ, പോസ്റ്റ് വൈറല്‍

ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അടുത്തത് നീയാണ് മച്ചാ..: വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ, പോസ്റ്റ് വൈറല്‍
Updated on
1 min read

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ അറിയപ്പെടുന്ന ബാച്ച്‌ലേഴ്‌സ് ആയിരുന്നു ആര്യയും വിശാലും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണ്. ആര്യ നടി സയേഷയേയും വിശാല്‍ തെലുങ്കുനടി അനിഷ അല്ല റെഡിയേയും വിവാഹം കഴിക്കുന്നു എന്ന വാര്‍ത്തകളെ പ്രേക്ഷകരും സന്തോഷപൂര്‍വ്വമാണ് വരവേറ്റത്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതില്‍ ആര്യയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മാര്‍ച്ച് 9 നാണ് ആര്യയും സയേഷയും തമ്മിലുള്ള വിവാഹം. ആര്യ തന്റെ വിവാഹത്തിന് വിശാലിന് ക്ഷണിക്കാനെത്തിയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തന്നെ വിവാഹം ക്ഷണിക്കാനെത്തിയ ആര്യയുടെ ചിത്രം ട്വീറ്റ് ചെയ്യാനും വിശാല്‍ മറന്നില്ല.

'എന്റെ ഹൃദയത്തോട് ഏറ്റവുമടുത്ത ചിത്രം. വിശ്വസിക്കാനാവുന്നില്ല, ഞാനെന്റെ പ്രിയസുഹൃത്തിന്റെ വിവാഹക്ഷണക്കത്താണ് കയ്യില്‍ പിടിക്കുന്നതെന്ന്. ആര്യയ്ക്കും സയേഷയ്ക്കും നല്ലതു മാത്രം വരട്ടെ, ഒരുപാട് സ്‌നേഹം,'- വിശാല്‍ കുറിച്ചു. ഉടന്‍ തന്നെ ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ആര്യ എഴുതി 'അടുത്തത് നിന്റേതാണ് മച്ചാ'..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com