അതേ.., റാമും ജാനുവും തന്നെ: 99ന്റെ ട്രെയിലര്‍ പുറത്ത്, ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളില്‍

വിവാഹത്തോടെ ഇടവേളയെടുത്ത നടി ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 99.
അതേ.., റാമും ജാനുവും തന്നെ: 99ന്റെ ട്രെയിലര്‍ പുറത്ത്, ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളില്‍
Updated on
1 min read

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് 96 എന്ന തമിഴ്ചിത്രം അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. വിജയ്‌സേതുപതിയും തൃഷയും ചേര്‍ന്ന് റാമിനേയും ജാനുവിനേയും പ്രേക്ഷകരുടെ മനസില്‍ പ്രതിഷ്ഠിച്ചാണ് തിയേറ്ററുകള്‍ വിട്ട് പോയത്. ഏറെ വ്യത്യസ്തമായ ഈ പ്രണയകഥ തെലുങ്കിലേക്ക് മൊഴി മാറ്റുമ്പോഴും പ്രത്യേകിച്ച് മലയാളി ആരാധകര്‍ അല്‍പം അധികം ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

മറ്റൊന്നുമല്ല കാരണം, തെലുങ്കില്‍ ജാനുവായി എത്തുന്നത് പ്രിയപ്പെട്ട ഭാവനയാണ്. ഉദ്യോഗഭരിതമായ രംഗങ്ങളുമായി ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഏപ്രില്‍ 26ന് ആണ് 99 തിയേറ്ററുകളില്‍ എത്തുന്നത്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് ആണ് റാമിന്റെ വേഷത്തിലെത്തുന്നത്. 

വിവാഹത്തോടെ ഇടവേളയെടുത്ത നടി ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 99. അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോകളുമെല്ലാം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ അറിയപ്പെട്ടു തുടങ്ങിയ കാലത്ത് ഭാവനയെ തൃഷയുടെ തങ്കച്ചി(അനിയത്തി) എന്നാണ് തമിഴ് സിനിമാലോകം വിളിച്ചിരുന്നത്. ആയതിനാല്‍ തന്നെ തൃഷ അനശ്വരമാക്കിയ ജാനുവായി ഭാവനയെത്തുമ്പോള്‍ ചിത്രം കാണാനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകര്‍. കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു ഭാവന. 

പ്രീതം ഗബ്ബിയാണ് 99ന്റെ സംവിധാനം. കവിരാജിന്റെ വരികള്‍ക്ക് അര്‍ജന്‍ ജന്യ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധായകന്റെ നൂറാമത്തെ ചിത്രമാണിത്. രാമുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com