ഏറെ നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു പത്മരാജന്റെ 'ഞാൻ ഗന്ധര്‍വ്വൻ'. ഫാന്‍റസിയും പ്രണയവും ഒന്നിച്ച് പറഞ്ഞുവച്ച ചിത്രം ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ്. ഞാൻ ഗന്ധര്‍വ്വനിലെ ഗന്ധര്‍വ്വനെ പ്രണയിക്കുന്ന ആരാധികമാർ ഇന്നും കുറവല്ല. അതിന് തെളിവാണ് നടി ശാലിൻ സോയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.
'ഞാന്‍ ഗന്ധര്‍വ്വന്‍' ചിത്രീകരിച്ച വീടിന് മുന്നില്‍ നിന്നുള്ള ഒരു ചിത്രമാണ് ശാലിൻ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോട് ചേർത്ത് ഒരു
കുറിപ്പും താരം പങ്കുവച്ചു.
'ഇപ്പോള്‍ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ മിക്ക ദിവസവും ഞാന്‍ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. ഈ വീടിനോട് എനിക്ക് വളരെ പരിചയം തോന്നി. സുഹൃത്തുക്കളുടെ ആരുടെയെങ്കിലും വീടാണോ എന്നൊക്കെ ഞാൻ ആലോചിച്ചു. അപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്, ഇത് ഞാന്‍ ഗന്ധര്‍വ്വന്‍ ഷൂട്ട് ചെയ്ത വീടാണെന്ന്. ഓ അപ്പോ അതാണ് കാര്യം! പെട്ടെന്ന് തന്നെ ഞാൻ കാര്‍ നിര്‍ത്തി ചാടിയിറങ്ങി ഗേറ്റ് തുറന്ന് അകത്ത് കയറി. ചിത്രവും പകര്‍ത്തി. അപ്പോള്‍ അവിടെ ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് വേണ്ടിയായിരുന്നോ അതോ ഗന്ധര്‍വന് വേണ്ടിയായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല'', ശാലിന്‍ കുറിച്ചു.
ഒമർ ലുലു ഒരുക്കുന്ന ധമാക്കയിലാണ‌് ശാലിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പോരാട്ടം, സാധാരണക്കാരൻ, ബദറുൽ മുനീർ ഹസറുൽ ജമാൽ, ദ ഫാന്‍റം റീഫ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates