'അത് ഞാനല്ലേ, അല്ലേ'; സണ്ണിയെ ഞെട്ടിച്ച് ​ഗൗരി; അനുഗ്രഹീതന്‍ ആന്റണി ടീസർ പുറത്ത്

ചിത്രത്തിലെ മനോഹരമായ പ്രപ്പോസൽ രം​ഗമാണ് പുറത്തുവിട്ടിരിക്കുന്നത്
'അത് ഞാനല്ലേ, അല്ലേ'; സണ്ണിയെ ഞെട്ടിച്ച് ​ഗൗരി; അനുഗ്രഹീതന്‍ ആന്റണി ടീസർ പുറത്ത്
Updated on
1 min read

സണ്ണി വെയിനും ​ഗൗരി കിഷനും പ്രധാനവേഷത്തിൽ എത്തുന്ന അനു​ഗ്രഹീതൻ ആന്റണിയുടെ ടീസർ പുറത്ത്. സണ്ണിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. നടൻ പൃഥ്വിരാജാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിലെ മനോഹരമായ പ്രപ്പോസൽ രം​ഗമാണ് പുറത്തുവിട്ടിരിക്കുന്നത്. 

ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഇരുവരുടേയും പ്രണയമാണ് ചിത്രത്തിൽ പറയുന്നത്. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ടി. മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

സൂപ്പർഹിറ്റ് ചിത്രം 96 ൽ ബാലതാരമായി എത്തിയ ​ഗൗരി കിഷോറിന്റെ രണ്ടാമത്തെ മലയാളം ചിത്രമാണ് ഇത്. നേരത്തെ ചിത്രത്തിന്റെ പാട്ട് സൂപ്പർഹിറ്റായിരുന്നു. തുടർന്ന് ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്‌കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ശെല്‍വകുമാര്‍ എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com