അത് മോഹന്‍ലാലിന് മാത്രമേ സാധിക്കു, ആദ്യദിനം തന്നെ ഒടിയന്‍ കാണും: ക്ലൈമാക്‌സിനെക്കുറിച്ച് അറിഞ്ഞ് അക്ഷയ്കുമാര്‍

പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ് കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത് എന്നാണ് വിവരം.
അത് മോഹന്‍ലാലിന് മാത്രമേ സാധിക്കു, ആദ്യദിനം തന്നെ ഒടിയന്‍ കാണും: ക്ലൈമാക്‌സിനെക്കുറിച്ച് അറിഞ്ഞ് അക്ഷയ്കുമാര്‍
Updated on
1 min read

രാധര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഒടിയനെ തിയേറ്ററില്‍ കാണാന്‍ ആകാംക്ഷയറിയിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒടിയന്‍ ആദ്യ ദിവസം തന്നെ കാണണമെന്നാണ് അക്ഷയ് പറഞ്ഞത്.

പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ് കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത് എന്നാണ് വിവരം. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നാണ് അക്ഷയ് പറയുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് പീറ്റര്‍ ഹെയ്‌നിനോട് അക്ഷയ് ചോദിച്ചറിയുകയും ചെയ്തിരുന്നു. 

മാത്രമല്ല, അവസാനത്തെ 20 മിനുട്ട് നീണ്ടു നില്‍ക്കുന്ന ഗംഭീര ക്ലൈമാക്‌സിനെ കുറിച്ചറിഞ്ഞ അക്ഷയ് കുമാര്‍ അത് മോഹന്‍ലാലിന് മാത്രമേ സാധിക്കൂ എന്നാണ് പറഞ്ഞത്. അതേസമയം തന്റെ കുടുംബത്തിനൊപ്പം അക്ഷയ് കുമാറിന്റെ  2.0 കാണാനായി പോയ മോഹന്‍ലാല്‍, ചിത്രം ഗംഭീരമായെന്ന് അക്ഷയ് കുമാറിനെ വിളിച്ചറിയിച്ചിരുന്നു. 

ഡിസംബര്‍ 14നാണ് ഒടിയന്‍ തിയേറ്ററുകളില്‍ എത്തുക. ഇതിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒരു മലയാള ചലച്ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ഇതാദ്യമാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്.

മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com