'അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല': മാളവിക

വിക്രമിനൊപ്പം നില്‍ക്കുന്ന രണ്ട് ഫോട്ടോകളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
'അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല': മാളവിക
Updated on
1 min read

ന്റെ കരിയറിന്റെ തുടക്കത്തില്‍ മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ചിയാന്‍ വിക്രം.  പിന്നീട് ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ധ്രുവത്തിലെ മമ്മൂട്ടിയുടെ കാര്‍ ഡ്രൈവറില്‍ നിന്ന് സേതുവും, സാമിയും, അന്യനുമൊക്കെയായി പകര്‍ന്നാടി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരമായി നില്‍കക്കുന്ന വിക്രത്തിന് മലയാളത്തില്‍ ഒരുപാട് ആരാധകരുണ്ട്. 

സൂപ്പര്‍താര ജാഡകളേതുമില്ലാതെ ചിയാന്‍ വിക്രത്തെ അടുത്ത് കണ്ട സന്തോഷത്തിലാണ് മലയാളി നടി മാളവിക വെയില്‍സ്. തന്റെ ഫാന്‍ ഗേള്‍ മൊമന്റ് ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചത്. വിക്രമിനൊപ്പം നില്‍ക്കുന്ന രണ്ട് ഫോട്ടോകളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'സ്വപ്നങ്ങളെ ഒരിക്കലും വഴിയില്‍ ഉപേക്ഷിക്കരുത്. അത് പറയുകയും ജീവിതം കൊണ്ട് കാണിച്ചു തരികയും ചെയ്തയാള്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളും അങ്ങേയറ്റം വിനയമുള്ളയാളുമായ അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല'- മാളവിക ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com