'അന്ന് അവൾക്ക് ഞാൻ ഒരു സഹായവും ചെയ്തുനൽകിയില്ല'; മകളോട് മാപ്പ് പറഞ്ഞ് നടൻ ശരത്കുമാർ 

'അന്ന് അവൾക്ക് ഞാൻ ഒരു സഹായവും ചെയ്തുനൽകിയില്ല'; മകളോട് മാപ്പ് പറഞ്ഞ് നടൻ ശരത്കുമാർ 

വരലക്ഷ്മിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് നയിച്ചതെന്നും ശരത്കുമാർ
Published on

ടന്‍ ശരത്കുമാറിന്റെ മകളെന്ന മേല്‍വിലാസത്തിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ വരലക്ഷ്മി പിന്നീട് നായികയായും പ്രതിനായികയായുമൊക്കെ തിളങ്ങി തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത നടിയാണ്. മമ്മൂട്ടി നായകനായ കസബ, വിശാൽ ചിത്രം സണ്ടക്കോഴി 2 എന്നിവ വരലക്ഷ്മിയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളാണ്. ഇപ്പോഴിതാ ഒരു പിതാവെന്ന നിലയിൽ മകളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് നടൻ ശരത്കുമാർ. 

വരലക്ഷ്മിയുടെ ആദ്യ സിനിമ പോടാ പോടി ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസ് തടസ്സപ്പെട്ടപ്പോൾ താൻ യാതൊരു തരത്തിലുള്ള സഹായവും ചെയ്തു നല്‍കിയില്ലെന്ന് പറഞ്ഞാണ് ശരത്കുമാർ മകളോട് മാപ്പ് പറഞ്ഞത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിനിടെയാണ് ശരത്കുമാർ മനസ്സ് തുറന്നത്. 

മകള്‍ ആരുടെയും പിന്തുണയുമില്ലാതെ സിനിമയില്‍ തന്റേതായ ഇടംനേടിയതിൻ അഭിമാനിക്കുന്നെന്നും വരലക്ഷ്മിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് നയിച്ചതെന്നും ശരത്കുമാർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com