അന്ന് എന്റെ വിധി എനിക്ക് ഉറപ്പില്ലായിരുന്നു, അതൊരു വല്ലാത്ത നിമിഷം, ഞാന്‍ ഒന്നുമല്ലാതായിപ്പോയി; തുറന്നുപറഞ്ഞ് ആഞ്ജലീന ജോളി 

തനിക്ക് സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും അക്കാലത്ത് ചില ആരോ​ഗ്യപ്രശ്നങ്ങൾ പോലും ഉണ്ടായിരുന്നെന്നും താരം പറ‍ഞ്ഞു
അന്ന് എന്റെ വിധി എനിക്ക് ഉറപ്പില്ലായിരുന്നു, അതൊരു വല്ലാത്ത നിമിഷം, ഞാന്‍ ഒന്നുമല്ലാതായിപ്പോയി; തുറന്നുപറഞ്ഞ് ആഞ്ജലീന ജോളി 
Updated on: 
1 min read

നടന്‍ ബ്രാഡ് പിറ്റുമായുളള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് താരം ആഞ്ജലീന ജോളി. 2014ൽ ബ്രാഡ് പിറ്റുമായി വിവാഹിതയായ ആഞ്ജലീന 2016ലാണ് വിവാഹമോചിതയാകുന്നത്. അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നെന്നാണ് വിവാഹമോചനത്തെക്കുറിച്ച് ആഞ്ജലീന പറയുന്നത്. ഫ്രഞ്ച് മാസികയായ മാഡമിന് നല്‍കിയ അഭിമുഖത്തില്ലാണ് ആഞ്ജലീനയുടെ തുറന്നുപറച്ചിൽ

"അന്ന് എന്താണ്  എന്റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്റെ പാതയിലാണെന്നു മാത്രം അറിയാം. എന്നിലേയ്ക്ക്. എന്റെ വേരിലേയ്ക്കുള്ള മടക്കം. കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു", ആഞ്ജലീന പറ‍ഞ്ഞു. 

തനിക്ക് സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും അക്കാലത്ത് ചില ആരോ​ഗ്യപ്രശ്നങ്ങൾ പോലും ഉണ്ടായിരുന്നെന്നും താരം പറ‍ഞ്ഞു. അത് പ്രകടമായിരുന്നില്ലെങ്കിലും ഞാന്‍ ഒന്നുമല്ലാതായിപ്പോയിരുന്നു അപ്പോള്‍, ആഞ്ജലീന കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER