അന്ന് ചട്ടമ്പിയായി അച്ഛന്റെ ഒക്കത്ത്, ഇന്ന് അച്ഛനേക്കാള്‍ വലിയ താടിക്കാരന്‍; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലാല്‍

ലാലിന്റെ സൗന്ദര്യത്തെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്
അന്ന് ചട്ടമ്പിയായി അച്ഛന്റെ ഒക്കത്ത്, ഇന്ന് അച്ഛനേക്കാള്‍ വലിയ താടിക്കാരന്‍; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലാല്‍
Updated on
1 min read

ലയാളത്തിലെ മികച്ച നടന്‍, സംവിധായകന്‍ തിരക്കഥാകൃത്ത്... മലയാള സിനിമയില്‍ ലാല്‍ അറിയപ്പെടുന്നത് ഇങ്ങനെയാണ്. അഭിനയത്തിലായാലും നടനായും വില്ലനായും കൊമേഡിയനായുമെല്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് ലാല്‍ ജൂനിയര്‍ ജീന്‍ പോള്‍ ലാല്‍. ജീനിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ഡ്രൈവിങ് ലൈസന്‍സ് വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by LAL (@lal_director) on

മകന്‍ കുട്ടിയായിരിക്കുമ്പോഴുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് അച്ഛന്റെ ഒക്കത്ത് ഇരിക്കുന്ന കുറുമ്പന്‍ ചെക്കന്‍ താടിയൊക്കെ വളര്‍ന്ന് അച്ഛനോളം ആയല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ഇതില്‍ ഏതാ അപ്പന്‍ എന്ന് പറഞ്ഞുതരാന്‍ പറയുന്നവരും നിരവധിയാണ്. ലാലിന്റെ സൗന്ദര്യത്തെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. എങ്ങനെയാണ് ഈ പ്രായത്തിലും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എന്നും ചോദിക്കുന്നവരുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com