'അന്യന്റെ വേഷത്തിലും സ്വകാര്യതയിലും സദാചാരം കലര്‍ത്തുന്നവരോട്'; ഗ്ലാമറസ് ചിത്രങ്ങള്‍കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടിയുമായി അമേയ

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെക്കാറുള്ള താരം തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്
'അന്യന്റെ വേഷത്തിലും സ്വകാര്യതയിലും സദാചാരം കലര്‍ത്തുന്നവരോട്'; ഗ്ലാമറസ് ചിത്രങ്ങള്‍കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടിയുമായി അമേയ
Updated on
2 min read

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള നടിയാണ് അമേയ മാത്യു. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെക്കാറുള്ള താരം തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുകളുമാണ്. 

'അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണിനോക്കൂ' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡബിള്‍ സ്ലിറ്റുള്ള ബ്ലാക്ക് പാര്‍ട്ടി ഗൗണ്‍ ധരിച്ച് ബോള്‍ഡും സ്‌റ്റൈലിഷുമായാണ് അമേയയുടെ ചിത്രം. ഷോള്‍ഡര്‍ ഡിസൈനിലെ പ്രത്യേകതയാണ് വസ്ത്രത്തിന്റെ പ്രധാന ആകര്‍ഷണം. 

' ഊതിയാല്‍ അണയില്ല... ഉലയിലെ തീ... ഉള്ളാകെ ആളുന്നു...ഉയിരിലെ തീ ' വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആര്‍ക്കറിയാം...!' എന്ന അടിക്കുറിപ്പിലും അമേയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. താരത്തെ പിന്തുണച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com