അഭിനയിച്ച ചിത്രങ്ങൾ അവാർഡിനുണ്ട്; ചലച്ചിത്ര അക്കാദമി അം​ഗമാകാനില്ലെന്ന് ഇന്ദ്രൻസ്

അഭിനയിച്ച ചിത്രങ്ങൾ അവാർഡിനുണ്ട്; ചലച്ചിത്ര അക്കാദമി അം​ഗമാകാനില്ലെന്ന് ഇന്ദ്രൻസ്
അഭിനയിച്ച ചിത്രങ്ങൾ അവാർഡിനുണ്ട്; ചലച്ചിത്ര അക്കാദമി അം​ഗമാകാനില്ലെന്ന് ഇന്ദ്രൻസ്
Updated on
1 min read

തിരുവനന്തപുരം: ചലച്ചിത്ര നടൻ ഇന്ദ്രൻസ്  കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാകില്ല. സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മന്ത്രി എകെ ബാലനെ കണ്ട് അറിയിക്കുകയും ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് കത്തു നൽകുകയും ചെയ്തുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. 

ഇന്ദ്രൻസ് അഭിനയിച്ച ചിത്രങ്ങൾ അവാർഡിനു പരിഗണിക്കുന്നുണ്ട്. അതിനാലാണ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നു തീരുമാനിക്കാൻ കാരണം. തന്റെ അസൗകര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി ഇന്ദ്രൻസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ദ്രൻസ് ഉൾപ്പെടെ അഞ്ച് പേരെ ജനറൽ കൗൺസിൽ അംഗങ്ങളാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com