അമേരിക്കന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറുടെ വിവാഹം കഴിഞ്ഞോ? 

ഐ കാന്‍ഡ് വെയ്റ്റ് ടു മാരി യു, ബേബി' എന്നാണ് ബീബര്‍ കരഞ്ഞുകൊണ്ട് ഹെയ്‌ലിയോട് പറഞ്ഞതത്രേ. 
അമേരിക്കന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറുടെ വിവാഹം കഴിഞ്ഞോ? 
Updated on: 
1 min read

ലോകപ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബറും അറിയപ്പെടുന്ന മോഡലായ ഹെയ്‌ലി ബാള്‍ഡ്‌വിനും തമ്മിലുള്ള പ്രണയകഥ ഹോളിവുഡില്‍ പാട്ടാണ്. ഇപ്പോള്‍ ഇരുവരും തമ്മില്‍ വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 

ഇരുവരും കോര്‍ട്ട് ഹൗസില്‍ വെച്ച് നിയമപരമായി വിവാഹം കഴിച്ചെന്നും സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടിയുള്ള മതാചാരങ്ങളോടുകൂടിയുള്ള ചടങ്ങുകള്‍ ഉടനെയുണ്ടാകുമെന്നുമാണ് വിവരം. വിവാഹം നടത്താനായി ഹെയ്‌ലി ബാള്‍ഡ്‌വിനൊപ്പം കോര്‍ട്ട് ഹൗസിലെത്തിയ ബീബര്‍ വളരെ വികാരദീനനായാണ് പെരുമാറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 'ഐ കാന്‍ഡ് വെയ്റ്റ് ടു മാരി യു, ബേബി' എന്നാണ് ബീബര്‍ കരഞ്ഞുകൊണ്ട് ഹെയ്‌ലിയോട് പറഞ്ഞതത്രേ. 

ഇരുകൈകളും കോര്‍ത്ത് ലൗബേര്‍ഡ്‌സിനെ പോലെയാണ് ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാനെത്തിയത്. വെള്ളനിറത്തിലുള്ള ഒരു കാഷ്വല്‍ വസ്ത്രമണിഞ്ഞാണ് ഹെയ്‌ലി എത്തിയത്. സ്ട്രിപ്ഡ് പാന്റ്‌സും ഷര്‍ട്ടുമായിരുന്നു ബീബറുടെ വേഷം. 

24കാരനായ ജസ്റ്റിനും 21കാരിയായ ഹെയ്‌ലിയും തമ്മില്‍ ഏറെ നാളായുള്ള പ്രണയമാണ്. ജൂലൈ പത്തിന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ബീബര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com