'അയ്യര്‍ ദ ഗ്രേറ്റ്' ആകാന്‍ ജയറാം ; പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക്..

പുതിയ ചിത്രം പട്ടാഭിരാമനിലാണ് 'അയ്യർ ദി ഗ്രേറ്റ്' എന്ന വിശേഷണത്തോടെ ജയറാം എത്തുന്നത്
'അയ്യര്‍ ദ ഗ്രേറ്റ്' ആകാന്‍ ജയറാം ; പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക്..
Updated on: 
1 min read

തിരുവനന്തപുരം : ഭദ്രനും മമ്മൂട്ടിയും ഒന്നിച്ച 'അയ്യർ ദ ​ഗ്രേറ്റ്' സിനിമാ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചുനിൽക്കുന്ന ചിത്രമാണ്. ചിത്രം പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ട് ആകുമ്പോൾ, ഇതാ മറ്റൊരു അയ്യർ ദ ​ഗ്രേറ്റ് വരുന്നു. ജയറാമാണ് അയ്യർ ദ ​ഗ്രേറ്റാകാൻ തയ്യാറെടുക്കുന്നത്. 

പുതിയ ചിത്രം പട്ടാഭിരാമനിലാണ് 'അയ്യർ ദി ഗ്രേറ്റ്' എന്ന വിശേഷണത്തോടെ ജയറാം എത്തുന്നത്. കണ്ണൻ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകൻ. നടൻ ജയസൂര്യയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. 

ജയറാമിനെ നായകനാക്കി തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് കണ്ണൻ താമരക്കുളം. എന്റെ മലയാളത്തിലെ അഞ്ചാമത്തെ സിനിമ ആണ് “പട്ടാഭിരാമൻ". ഫുൾ ഹ്യൂമറിലാണ് കഥ പറയുന്നത് എങ്കിലും നമ്മുക്ക് ചുറ്റും നടക്കുന്ന ചില വലിയ സത്യങ്ങൾ തുറന്നു കാട്ടാൻ ഒരു ശ്രമം കൂടി ചിത്രത്തിലുണ്ട്. എല്ലാ കൂട്ടുകാരുടെയും സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഫുൾ സപ്പോർട്ട് വേണമെന്ന് സംവിധായകൻ അഭ്യർത്ഥിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER