‘അല്ലിയാമ്പൽ കടവിൽ‌’, സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ തകർത്ത പാട്ട്; കല്ലേറ് കിട്ടാതെ എസ്കേപ്പായെന്ന് ചാക്കോച്ചൻ

തന്റെ യഥാർത്ഥ കോളജ് കാലത്തേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകുകയാണ് താരം
‘അല്ലിയാമ്പൽ കടവിൽ‌’, സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ തകർത്ത പാട്ട്; കല്ലേറ് കിട്ടാതെ എസ്കേപ്പായെന്ന് ചാക്കോച്ചൻ
Updated on: 
2 min read

എവർ​ഗ്രീൻ ചോക്ലേറ്റ് ഹീറോ എന്ന വിശേഷണം മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന് സ്വന്തമാണ്. അനിയത്തിപ്രാവ്, നിറം തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ മുതൽ ക്യാംപസുകളുടെ ഹരമായി മാറുകയായിരുന്നു ചാക്കോച്ചൻ. ഇപ്പോഴിതാ തന്റെ യഥാർത്ഥ കോളജ് കാലത്തേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകുകയാണ് താരം.

കോളജ് കാലത്തെ രണ്ടു ചിത്രങ്ങളാണ് ‘കുത്തിപ്പൊക്കലിന്റെ’ ഭാഗമായി ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ആലപ്പുഴ എസ് ഡി കോളജിലെ 1997 ബാച്ച് വിദ്യാർഥിയായിരുന്ന താരം സുഹൃത്തുക്കൾക്കൊപ്പമുള്ള ഓർമ്മകൾ പുതുക്കുകയാണ് ചിത്രങ്ങളിലൂടെ. സുഹൃത്തിന്റെ യമഹ ബൈക്കിൽ ചാരി നിൽക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചത്. ക്"ലാസ് കട്ട് ചെയ്യൽ, കടം വാങ്ങിയ സുഹൃത്തിന്റെ ബൈക്ക്, മഴയുള്ള ദിവസങ്ങൾ, 90–കളിലെ ത്രല്ലർ" എന്നാണ് ഈ ചിത്രത്തോടൊപ്പം കുറിച്ചത്.

മറ്റൊരു ചിത്രത്തിലാകട്ടെ സ്റ്റേജിൽ പാട്ട് പാടി തകർക്കുകയാണ് പ്രിയതാരം. സുഹൃത്തുക്കളായി സോണി, വിനീത് എന്നിവർക്കൊപ്പം സ്റ്റേജിൽ ‘അല്ലിയാമ്പൽ കടവിൽ‌’ പാടുന്ന ചാക്കോച്ചനെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറിയായതു കൊണ്ട് കിട്ടിയ അവസരമായാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്. സുഹൃത്തുക്കളുള്ളതു കൊണ്ടാണ് കല്ലേറ് കിട്ടാതെ രക്ഷപെട്ടതെന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.

ഇരുചിത്രങ്ങൾക്കും രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. ബൈക്കിലെ ചിത്രം കണ്ട് ഐ ലവ് ദിസ്, ഡെഫിനിറ്റീവ് ചോക്ലേറ്റ് ബോയ് എന്ന കമന്റാണ് ദുൽഖർ കുറിച്ചത്. പാട്ട് പാടുന്ന ചിത്രം കണ്ടതും പിന്നിലുള്ള ഓർക്കസ്ട്രക്കാരിലേക്കാണ് രമേഷ് പിഷാരടിയുടെ നോട്ടം പോയത്. ഓർക്കസ്‌ട്രാക്കാർക്ക് നോക്കി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു ..., എന്നായിരുന്നു താരത്തിന്റെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER