'അവര്‍ താന്‍ ഡയറക്ടറ്', മോഹന്‍ലാല്‍ സെമ്മയായിറുക്ക് ; ലൂസിഫറിനെ നെഞ്ചോട് ചേര്‍ത്ത് തമിഴകം (വിഡിയോ)

മാസും ക്ലാസും ചേര്‍ന്ന സിനിമയാണെന്നും ടിക്കറ്റെടുത്ത് കയറുന്നത് വേസ്റ്റാവില്ലെന്നുമാണ് ചെറുപ്പക്കാര്‍ പറയുന്നത്.
'അവര്‍ താന്‍ ഡയറക്ടറ്', മോഹന്‍ലാല്‍ സെമ്മയായിറുക്ക് ; ലൂസിഫറിനെ നെഞ്ചോട് ചേര്‍ത്ത് തമിഴകം (വിഡിയോ)
Updated on
1 min read

ചെന്നൈ: കേരളത്തില്‍ തിയേറ്ററുകള്‍ നിറഞ്ഞോടുന്നതിന് പുറമേ തമിഴ്‌നാട്ടിലും 'ലൂസിഫര്‍' മികച്ച അഭിപ്രായം നേടുന്നു. പൃഥ്വിരാജിന്റെ സംവിധാന മികവിനാണ് തമിഴകം കൈയ്യടിക്കുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലും തനിക്ക് പ്രതിഭയുണ്ടെന്ന് പൃഥ്വി തെളിയിക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍പറയുന്നത്. 

മാസും ക്ലാസും ചേര്‍ന്ന സിനിമയാണെന്നും ടിക്കറ്റെടുത്ത് കയറുന്നത് വേസ്റ്റാവില്ലെന്നുമാണ് ചെറുപ്പക്കാര്‍ പറയുന്നത്. മോഹന്‍ലാലും മഞ്ജുവാര്യരുമെല്ലാം സൂപ്പറായെന്നും ചലച്ചിത്ര പ്രേമികള്‍ പറയുന്നു. 

തമിഴില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ചെന്നൈയുള്‍പ്പടെയുള്ള എല്ലാ പ്രമുഖ നഗരങ്ങളിലും ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com