അവളുടെ കരച്ചിലില്‍ ഹൃദയം തകര്‍ന്നു, യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി

മകള്‍ ആയ്‌റയുടെ കാത് കുത്തല്‍ ചടങ്ങ് കഴിഞ്ഞുവെന്ന് പറയുകയാണ് രാധികയിപ്പോള്‍
അവളുടെ കരച്ചിലില്‍ ഹൃദയം തകര്‍ന്നു, യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
Updated on
1 min read

കെജിഎഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് യഷ്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം കേരളത്തിലടക്കം അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. 

നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. മകള്‍ ആയ്‌റയുടെ കാത് കുത്തല്‍ ചടങ്ങ് കഴിഞ്ഞുവെന്ന് പറയുകയാണ് രാധികയിപ്പോള്‍. 

'ആയ്‌റയുടെ കാത് കുത്തി, മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളിലൊന്ന്. അവള്‍ കരയുന്നത് കണ്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നു. റോക്ക് സ്റ്റാര്‍ യഷിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. അച്ഛനും മകളും തമ്മിലുള്ള ബന്ധം എത്ര വിലപ്പെട്ടതാണ്. ആരും വിഷമിക്കരുത് മകളും അച്ഛനും സുഖമായിരിക്കുന്നു'- മകള്‍ക്കൊപ്പമുളള ചിത്രംസഹിതമുളള ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ രാധിക കുറിച്ചു. മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് യഷും രാധികയും വെളിപ്പെടുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com