'അവള്‍ ബോളിവുഡിലെ ഏറ്റവും മോശം നടി, മൂന്ന് ചിത്രം കൂടി കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന് പുറത്താകും'; വിമര്‍ശകന്റെ വായടപ്പിച്ച് തപ്‌സി പാനു

തന്നെ ബോളിവുഡിലെ ഏറ്റവും മോശം നടിയെന്ന് വിലയിരുത്തിയ ആള്‍ക്കാണ് താരം മികച്ച മറുപടി നല്‍കി വായടപ്പിച്ചത്
'അവള്‍ ബോളിവുഡിലെ ഏറ്റവും മോശം നടി, മൂന്ന് ചിത്രം കൂടി കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന് പുറത്താകും'; വിമര്‍ശകന്റെ വായടപ്പിച്ച് തപ്‌സി പാനു
Updated on
1 min read

പ്‌സി പാനു സുന്ദരി മാത്രമല്ല ബോള്‍ഡുമാണ്. പല അപ്രിയ സത്യങ്ങളും തുറന്നു പറഞ്ഞ് അവര്‍ നമ്മെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ വിമര്‍ശകന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടിയ. തന്നെ ബോളിവുഡിലെ ഏറ്റവും മോശം നടിയെന്ന് വിലയിരുത്തിയ ആള്‍ക്കാണ് താരം മികച്ച മറുപടി നല്‍കി വായടപ്പിച്ചത്. 

'ബോളിവുഡിലെ ഏറ്റവും മോശം സൗന്ദര്യമുള്ള നടി. രണ്ട് മൂന്ന് സിനിമ കഴിഞ്ഞാല്‍ അവളെ കാണില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അവള്‍ ബോളിവുഡില്‍ നിന്ന് പുറത്താകും'എന്ന ട്രോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്. പലപ്പോഴും നടിമാര്‍ക്കെതിരേ എന്ത് വിമര്‍ശനം ഉയര്‍ന്നാലും അവര്‍ നിശബ്ദയായി ഇരുക്കുകയാണ് പതിവ്. എന്നാല്‍ അങ്ങനെ വെറുതെ വിടാന്‍ തപ്‌സിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ തന്നെ മൂന്നെണ്ണം കഴിഞ്ഞല്ലോ... മുല്‍ക്, മന്‍മര്‍സിയാന്‍, ബദ്‌ല. താങ്ങളെ നിരാശപ്പെടുത്തിയതില്‍ ദുഃഖമുണ്ട്. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ ഒപ്പുവെച്ചു കഴിഞ്ഞു. തപ്‌സി പറഞ്ഞു. 

തപ്‌സിയുടെ സിനിമകള്‍ കാണാനും മാത്രം മൂല്യമുള്ളവയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനും തപ്‌സി നല്ല മറുപടി നല്‍കി. തെന്നിന്ത്യന്‍ സിനിമയിലൂടെ ബോളിവുഡില്‍ എത്തിയ താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com