അർബുദം മൂർച്ഛിച്ചു; ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായം അഭ്യർത്ഥിച്ച് നടൻ

അർബുദം മൂർച്ഛിച്ചു; ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായം അഭ്യർത്ഥിച്ച് നടൻ
അർബുദം മൂർച്ഛിച്ചു; ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായം അഭ്യർത്ഥിച്ച് നടൻ
Updated on: 
1 min read

ചെന്നൈ: രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സാ സഹായം അഭ്യർത്ഥിച്ച് തമിഴ് നടൻ തവാസി. ശിവകാർത്തികേയൻ ചിത്രം വരുതപടാത്ത വാലിബർ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് തവാസി. 

ഇപ്പോൾ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചെന്നൈയിൽ ചികിത്സയിലാണ് അദ്ദേഹം. സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടർന്ന് സിനിമാ പ്രവർത്തകരോട് സഹായമഭ്യർഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകൻ അറുമുഖം.

ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. തവാസിയുടെ പ്രശ്‌നത്തിൽ നടികർ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER