'ആ ചിത്രം ഞാൻ സ്നേഹിക്കുന്ന ആളുടേതല്ല'; വിവാഹവാർത്തയിൽ പ്രതികരണവുമായി അരിസ്റ്റോ സുരേഷ്

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്
'ആ ചിത്രം ഞാൻ സ്നേഹിക്കുന്ന ആളുടേതല്ല'; വിവാഹവാർത്തയിൽ പ്രതികരണവുമായി അരിസ്റ്റോ സുരേഷ്
Updated on
1 min read

വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നടൻ അരിസ്റ്റോ സുരേഷ്. അത് വ്യാജ പ്രചാരണമാണെന്നാണ് താരം പറഞ്ഞത്. നടി അതിഥിയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു വ്യാജ പ്രചാരണം. 

ഒരു ഓൺലൈൻ മാധ്യമത്തിലാണ് കഴിഞ്ഞ ദിവസം അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന തരത്തിൽ വാർത്ത വന്നത്. അതിഥിക്കൊപ്പമുള്ള ചിത്രവും വാർത്തയിൽ ചേർത്തിരുന്നു. അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസിൽ പങ്കെടുത്ത ആളാണ് നടി അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാൻ അതിഥി വന്നപ്പോൾ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. 

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്. വ്യാജ വാർത്ത സോഷ്യൽ മീ‍ഡിയയിൽ വൈറലായതോടെ സത്യാവസ്ഥ അറിയാൻ നിരവധി പേർ തന്നെ വിളിച്ചിരുന്നു എന്നാണ് സുരേഷ് പറയുന്നത്. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയ്യണം. മുൻപും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. സംഭവം തന്നെ വേദനിപ്പിച്ചുവെന്നും താരം പറഞ്ഞു. 

നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബൈജു എന്ന ചിത്രത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് ശ്രദ്ധേയനാവുന്നത്. അദ്ദേഹം പാടിയ മുത്തേ പൊന്നേ എന്ന ​ഗാനം സൂപ്പർഹിറ്റായിരുന്നു. അതിന് പിന്നാലെ നിരവധി സിനിമകളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു. 51 കാരനായ അരിസ്റ്റോ സുരേഷ് അവിവാഹിതനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com