ആ നുണക്കുഴിപോലും അതേപോലെ; ഷാരുഖിന്റെ അപരനെ കണ്ട് ഞെട്ടി ആരാധകര്‍; 20 വര്‍ഷം കഴിയുമ്പോള്‍ സൂപ്പര്‍താരം ഇങ്ങനെയിരിക്കുമെന്ന് കമന്റ്

ആ നുണക്കുഴിപോലും അതേപോലെ; ഷാരുഖിന്റെ അപരനെ കണ്ട് ഞെട്ടി ആരാധകര്‍; 20 വര്‍ഷം കഴിയുമ്പോള്‍ സൂപ്പര്‍താരം ഇങ്ങനെയിരിക്കുമെന്ന് കമന്റ്

പെട്ടെന്ന് കണ്ടപ്പോള്‍ ഷാരുഖ് തന്നെയാണെന്ന് തോന്നി എന്നാണ് അരാധകരുടെ കമന്റുകള്‍
Published on

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ പോലെയാവാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. താരത്തിന്റെ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ജോര്‍ദാനില്‍ നിന്നുള്ള അപരന്‍. ചിരിയും മുടിയുടെ സ്റ്റൈലുമെല്ലാം സൂപ്പര്‍താരത്തിന്റേതു പോലെയാണ്. എന്തിനു പറയുന്നു ഷാരുഖിനെ കൂടുതല്‍ സുന്ദരനാക്കുന്ന നുണക്കുഴി പോലും അപരന്റെ മുഖത്തുമുണ്ട്. 

ഷാരുഖിന്റെ ഫാന്‍ പേജിലൂടെയാണ് അപരന്റെ ചിത്രം എത്തിയത്. 20 വര്‍ഷം കഴിയുമ്പോള്‍ ഷാരുഖ് കാണാന്‍ ഇതുപോലെയുണ്ടാകും എന്നാണ് അരാധകര്‍ പറയുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്നു ഇദ്ദേഹത്തെ ഷാരുഖിന്റെ ആരാധകര്‍ പിടിച്ചു നിര്‍ത്തുന്നതും ഫോട്ടോ എടുക്കുന്നതിന്റേയും ചിത്രങ്ങളാണ് ഷാരുഖ് ഫാന്‍പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്ന് കണ്ടപ്പോള്‍ ഷാരുഖ് തന്നെയാണെന്ന് തോന്നി എന്നാണ് അരാധകരുടെ കമന്റുകള്‍. 

ജോര്‍ദാനില്‍ നിന്നുള്ള അക്രം അല്‍ ഇസ്സാവി എന്ന ഫോട്ടോഗ്രാഫറാണ് ഷാരുഖിന്റെ അപരന്‍. കാണാന്‍ സൂപ്പര്‍താരത്തിന്റേതുപോലെ ഉള്ളതിന്റെ പേരില്‍ പ്രശസ്തനാണ് അക്രം. ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും അദ്ദേഹം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com