കേരളത്തിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എന്നും ഒരു വികാരമായിരുന്നു സൈമണ്‍ ബ്രിട്ടോ എന്ന സഖാവ്. കുത്തേറ്റ് അരയ്ക്ക് കീഴെ തളര്‍ന്ന സാഹചര്യത്തിലും വാക്കുകള്‍കൊണ്ട് രാഷ്ട്രീയമുഖത്ത് തളരാതെ ഇച്ഛാശക്തിയോടെ അദ്ദേഹം നിന്നു. ഇന്ന് അദ്ദേഹം മണ്‍മറഞ്ഞ് പോകുമ്പോള്‍ ആ ജീവിതം അഭ്രപാളികളില്‍ അവതരിക്കുകയാണ്.
ജോണ്‍ ബ്രിട്ടോ കൂടി കഥാപാത്രമായെത്തുന്ന 'നാന്‍ പെറ്റ മകന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗം അഭിമന്യുവിന്റെ ജീവിതത്തെ അവലംബിച്ച് ഒരുക്കുന്ന ചിത്രമാണ് സംവിധായകന്‍ സജി പാലമേല്‍ ഒരുക്കുന്ന 'നാന്‍ പെറ്റ മകന്‍'.
ഈ ചിത്രത്തിലൂടെ അഭ്രപാളികള്‍ ബ്രിട്ടോ എന്ന സഖാവിനെ എന്നേക്കുമായി രേഖപ്പെടുത്തുകയാണ്. നടന്‍ ജോയ് മാത്യു ആണ് സിനിമയില്‍ സൈമണ്‍ ബ്രിട്ടോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈമണ്‍ ബ്രിട്ടോയുടെ ജീവിതവുമായി ബന്ധപ്പെടുത്തി, നെല്‍സണ്‍ ക്രിസ്‌റ്റോ എന്ന പേരിലാണ് ജോയ് മാത്യു ചിത്രത്തില്‍ വേഷമിടുന്നത്. 'അഭിമന്യു ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘടനയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം,' എന്നാണ് സംവിധായകന്‍ സജി പാലമേല്‍ സൈമണ്‍ ബ്രിട്ടോയെ വിശേഷിപ്പിക്കുന്നത്.
'അഭിമന്യുവിന്റെ ജീവിതത്തില്‍ ഒരു നന്മയുണ്ട്. അത് വട്ടവടയെന്ന ഗ്രാമത്തിന്റെ സംസ്‌കാരം കൂടിയാണ്. അത് പ്രമേയമാക്കി സിനിമാറ്റിക് എലമെന്റ്‌സ് ചേര്‍ത്താണ് ചിത്രം അവതരിപ്പിക്കുന്നത്. അഭിമന്യു മഹാരാജാസിന്റെ ജീവചരിത്രമായി ചിത്രത്തെ അവതരിപ്പിക്കുകയല്ല'- ചിത്രത്തെകുറിച്ച് സംവിധായകന്‍ പറഞ്ഞു.
മിനോണ്‍ ആണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്. ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, നടി സരയു, സീനാ ഭാസ്‌ക്കര്‍, വട്ടവടയിലെ ഗ്രാമവാസികള്‍, മഹാരാജാസിലെ അഭിമന്യുവിന്റെ സഹപാഠികള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates