'ആത്മാവിന്റെ ഒരംശം ഇവിടെയാണ്, ഞാന്‍ മടങ്ങിവരും'; മലയാളികളുടെ മനസ് നിറച്ച് സുഡുമോന്‍ മടങ്ങി

ഫേയ്‌സ്ബുക്ക് പോസറ്റിലൂടെയാണ് സുഡുമോന്‍ നൈജീരിയയിലേക്കുള്ള തന്റെ മടക്കയാത്രയെക്കുറിച്ച് അറിയിച്ചത്
'ആത്മാവിന്റെ ഒരംശം ഇവിടെയാണ്, ഞാന്‍ മടങ്ങിവരും'; മലയാളികളുടെ മനസ് നിറച്ച് സുഡുമോന്‍ മടങ്ങി
Updated on
1 min read

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ അഭിനയിക്കാനായി കേരളത്തിലേക്ക് വരുമ്പോള്‍ മലയാളികള്‍ക്ക് താന്‍ ഇത്ര പ്രിയങ്കരനാവുമെന്ന് സാമുവല്‍ റോബിന്‍സണ്‍ കരുതിയിരുന്നില്ല. സുഡുമോന് ആരാധകര്‍ നല്‍കിയ സ്‌നേഹത്തില്‍ മനസ് നിറഞ്ഞാണ് റോബിന്‍സണ്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഫേയ്‌സ്ബുക്ക് പോസറ്റിലൂടെയാണ് സുഡുമോന്‍ നൈജീരിയയിലേക്കുള്ള തന്റെ മടക്കയാത്രയെക്കുറിച്ച് അറിയിച്ചത്.  

എന്റെ ആത്മാവിന്റെ ഒരു ഭാഗം ഇവിടെ വെച്ചിട്ടാണ് പോകുന്നത്. ഞാനൊരു പാതി ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ്. തിരിച്ചുവരും എന്ന കുറിപ്പോടെയാണ് റോബിന്‍സണ്‍ വിടപറഞ്ഞത്. ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രവും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. 

നവാഗതനായ സക്കരിയ സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൗബിന്‍ പ്രധാന റോളില്‍ എത്തിയ ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും ഇതിനോടകം പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com