'ആദ്യം ലോകത്തിന് മാതൃക, പിന്നീട് അമിത ആത്മവിശ്വാസത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലമായി'

'ആദ്യം ലോകത്തിന് മാതൃക, പിന്നീട് അമിത ആത്മവിശ്വാസത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലമായി'

ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകമായ ഇടമാണ് സാൻഫ്രാൻസിസ്കോ
Published on

കൊറോണ ലോകത്തെ മുഴുവൻ ആശങ്ക സൃഷ്ടിക്കുകയാണ്. ഓരോ ദിവസവും പതിനായിരക്കണക്കിന് പേരാണ് കൊറോണ ബാധിതരാകുന്നത്. രാജ്യത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും രോ​ഗവ്യാപനം കുറയാത്തത് ആശങ്കസൃഷ്ടിക്കുന്നുണ്ട്. അതിനി‌ടെ ചിലർ ലോക്ക്ഡൗൺ ലംഘിക്കുന്നുമുണ്ട്. ഇപ്പോൾ സ്പാനിഷ് ഫ്ലൂ കാലഘട്ടത്തിൽ സാൻഫ്രാൻസിസ്കോയുടെ അവസ്ഥ ഓർമിപ്പിച്ച് മുന്നറിയിപ്പ് നൽകുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകമായ ഇടമാണ് സാൻഫ്രാൻസിസ്കോ. എന്നാൽ രോ​ഗവ്യാപനം കുറഞ്ഞതോടെ ജനങ്ങളിലുണ്ടായ അശ്രദ്ധമായ പെരുമാറ്റം  ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നാക്കി സാൻ ഫ്രാൻസിസ്കോയെ മാറ്റി എന്നാണ് മിഥുൻ കുറിക്കുന്നത്. 

മിഥുൻ മാനുവൽ തോമസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ക് ഡൌൺ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു San Francisco പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ക് ഡൌൺ, മാസ്ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്‌കോ മാറുകയും ചെയ്തു.. !! 
P. S : വെറുതെ ഗൂഗിൾ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയിൽ ബിസിനസ്‌ ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com