'ആദ്യമായാണ് നിന്റെ പിറന്നാളിന് നമ്മള്‍ ഒന്നിച്ചില്ലാത്തത്'; ശരീരം കാര്‍ന്നുതിന്നുന്ന വേദനകള്‍ക്കിടയിലും സൊനാലി ബിന്ദ്ര മകനായി കുറിച്ചു

മകന്റെ 13 ാം പിറന്നാളിന് അവനൊപ്പം ആഘോഷിക്കാന്‍ പറ്റാത്തതിന്റെ ദുഖത്തിലാണ് ഈ അമ്മ
'ആദ്യമായാണ് നിന്റെ പിറന്നാളിന് നമ്മള്‍ ഒന്നിച്ചില്ലാത്തത്'; ശരീരം കാര്‍ന്നുതിന്നുന്ന വേദനകള്‍ക്കിടയിലും സൊനാലി ബിന്ദ്ര മകനായി കുറിച്ചു
Updated on
1 min read

ന്യൂഡല്‍ഹി; ബോളിവുഡിന്റെ പ്രിയതാരം സൊനാലി ബിന്ദ്ര കാന്‍സറിന്റെ പിടിയിലാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് എത്തിയ അപ്രതീക്ഷിത അതിഥിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് താരം. അതിനായി ന്യൂയോര്‍ക്കില്‍ ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ഭര്‍ത്താവും മകന്‍ രണ്‍വീറും എല്ലാ പിന്തുണയും നല്‍കി സൊനാലിയുടെ കൂടെയുണ്ട്. എന്നാല്‍ മകന്റെ 13 ാം പിറന്നാളിന് അവനൊപ്പം ആഘോഷിക്കാന്‍ പറ്റാത്തതിന്റെ ദുഖത്തിലാണ് ഈ അമ്മ. പകരം ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പാണ് സൊനാലി മകനായി പങ്കുവെക്കുന്നത്. 

തന്റെയും മകന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചെറിയ വീഡിയോയ്‌ക്കൊപ്പമാണ് സൊനാലി ഇത് പങ്കുവെച്ചിരിക്കുന്നത്. ഇനി ചെറിയ കുട്ടിയല്ല, മകന്‍ ഒരു കൗമാരക്കാരനായി മാറിയെന്നും സൊനാലി എടുത്തു പറയുന്നുണ്ട്. 

'രണ്‍വീര്‍, എന്റെ സൂര്യനേ, എന്റെ ചന്ദ്രനേ, എന്റെ നക്ഷത്രമേ, എന്റെ ആകാശമേ... കുറച്ച് മെലോഡ്രാമറ്റിക് ആയെന്ന് അറിയാം. പക്ഷേ നിന്റെ 13 ാം ജന്മദിനത്തില്‍ ഇത് ആവശ്യമാണ്. ഇപ്പോള്‍ കൗമാരക്കാരനായിരിക്കുകയാണ്. നീ വലിയ കുട്ടിയാണെന്നുള്ള യാഥാര്‍ത്ഥ്യം എന്റെ തലയില്‍ കയറാന്‍ കുറച്ച് സമയമെടുക്കും. ഞാന്‍ എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്ന് പറഞ്ഞറിയിത്താനാവില്ല. നിന്റെ തമാശയും ശക്തിയും കുസൃതിയുമെല്ലാം. എന്റെ അത്ര കുഞ്ഞല്ലാത്ത മകന് ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ. ഇത് ആദ്യമായിട്ടാണ് നമ്മള്‍ ഒന്നിച്ചില്ലാതെ. വല്ലാതെ മിസ് ചെയ്യുന്നു. ഒരുപാട് സ്‌നേഹം. ബിഗ് ഹഗ്.' സൊനാലി കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com