ആമിര്‍ ഖാന് എച്ച്1എന്‍1 പനി; ആമിര്‍ എത്തേണ്ടിടത്ത് ഷാരുഖ് ഖാനെത്തി

ആമിറുമായി അത്ര അടുത്ത സൗഹൃദമില്ലെങ്കിലും ആമിറിന്റെ ആവശ്യം ഷാരുഖ് നിരാകരിച്ചില്ല
ആമിര്‍ ഖാന് എച്ച്1എന്‍1 പനി; ആമിര്‍ എത്തേണ്ടിടത്ത് ഷാരുഖ് ഖാനെത്തി
Updated on
1 min read

മുംബൈ: കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചായിരുന്നു തനിക്ക് എച്ച്1എന്‍1 പനി ബാധിച്ചതായി ആമിര്‍ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം തങ്ങള്‍ക്ക് ആഘോഷിക്കാനുള്ള സമയമെത്തിയെന്നായിരുന്നു ആമിര്‍ പനിയെ കുറിച്ച് പറഞ്ഞത്.

പനി ബാധിച്ചതോടെ സത്യമേവ ജയതേ വാട്ടര്‍ കപ്പ് 2017ന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനും ആമിര്‍ ഖാന് സാധിച്ചില്ല. എന്നാല്‍ തനിക്ക് പകരം ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആമിര്‍ ഷാരുഖ് ഖാനോട് ആവശ്യപ്പെടുകയായിരുന്നു. ആമിറുമായി അത്ര അടുത്ത സൗഹൃദമില്ലെങ്കിലും ആമിറിന്റെ ആവശ്യം ഷാരുഖ് നിരാകരിച്ചില്ല. ഞായറാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആമിറെത്തി. 

ഷാരുഖിന് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക നിതാ അംബാനി എന്നിവരും ചടങ്ങിനെത്തി. 

പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്ന പനിയായതിനാല്‍ ഒരാഴ്ചയോളം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നിരിക്കുകയാണെന്നും ആമിര്‍ ആരാധകരോട് പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആമിറിനേയും ഭാര്യയേയും ആശംസിക്കുകയാണ് ആരാധകര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com