ആമീര്‍ ഖാന്‍ കാപ്പില്‍ ബീച്ചിലെത്തുമോ?; ആകാംക്ഷയോടെ നാട്ടുകാര്‍, പഞ്ചായത്തിന്റെ അനുമതി

തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ കാപ്പില്‍ ബീച്ചിലെ നാട്ടുകാര്‍ വലിയൊരു ആകാംക്ഷയിലാണ്.
ആമീര്‍ ഖാന്‍ കാപ്പില്‍ ബീച്ചിലെത്തുമോ?; ആകാംക്ഷയോടെ നാട്ടുകാര്‍, പഞ്ചായത്തിന്റെ അനുമതി
Updated on
1 min read

തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ കാപ്പില്‍ ബീച്ചിലെ നാട്ടുകാര്‍ വലിയൊരു ആകാംക്ഷയിലാണ്. തങ്ങളുടെ കൊച്ചുഗ്രാമത്തിലേക്ക് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമീര്‍ ഖാന്‍ എത്തുമൊ എന്നറിയാനാണ് ഇവരുടെ കാത്തിരിപ്പ്. പുതിയ ചിത്രമായ ലാല്‍ സിങ് ഛദ്ദയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ആമിറിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. സിനിമയുടെ ഷൂട്ടിങിനായുള്ള അനുമതി കഴിഞ്ഞ ദിവസം ഇടവ ഗ്രാമപഞ്ചായത്ത് അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു.

ഡിസംബര്‍ 17ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ചിത്രീകരണം. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ഹിന്ദി ചിത്രം ഒരുക്കിയ അദൈ്വത് ചന്ദന്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്‍ ഖാനും ചേര്‍ന്നാണ് നിര്‍മാണം. നടന്‍ അതുല്‍ കുര്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്. 

ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തില്‍ ആമിറിന് നായികയായി എത്തുന്നത്. തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com