'ആരാടാ നാറീ നീ', ഇങ്ങനെയുള്ള മണ്ടന്മാരെ വെറുതെ പ്രശസ്തനാക്കരുത്'; റിമ കല്ലിങ്കല്‍

പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു
'ആരാടാ നാറീ നീ', ഇങ്ങനെയുള്ള മണ്ടന്മാരെ വെറുതെ പ്രശസ്തനാക്കരുത്'; റിമ കല്ലിങ്കല്‍
Updated on
1 min read

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി സിനിമ താരങ്ങള്‍ തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു. ഇപ്പോള്‍ സന്ദീപിനെ ലക്ഷ്യമിട്ട് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. 

നടി ഫിലോമിനയുടെ പ്രശ്‌സ്തമായ ഡയലോഗ് ആരാടാ നാറി നീ എന്നതിന്റെ ഇല്ലസ്‌ട്രേഷനാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ടന്മാരായ ആളുകളെ പ്രശ്‌സ്തരാക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും താരം ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്‍ പവി ശങ്കറിന് താരം പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. 

നേരത്തെ സന്ദീപ് ജി വാര്യര്‍ക്കെതിരേ ആഷിക് അബു രംഗത്തെത്തിയിരുന്നു. ചാണകം ചവിട്ടില്ല എന്നാണ് താരം കുറിച്ചത്. മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നാണ് സന്ദീപ് കുറിച്ചത്. നടിമാരെ ലക്ഷ്യമാക്കിയിട്ടായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ്. നവ സിനിമക്കാന്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കണമെന്നും കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com